HOME
DETAILS

കിഴക്കമ്പലത്തിന് എന്നും ഓണം

  
backup
September 02 2017 | 17:09 PM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നു പാതാളത്തേക്കു പതിനഞ്ച് കിലോ മീറ്റര്‍ ദൂരം... മാവേലിപുരത്തേക്ക് ആണെങ്കില്‍ പന്ത്രണ്ട് കിലോമീറ്റര്‍... ഇനിയിപ്പോ വാമനന്റെ സ്വന്തം തട്ടകമായ തൃക്കാക്കരയ്ക്ക് ആണെങ്കില്‍ പതിനാല് കിലോ മീറ്റര്‍... ഓണത്തിന്റെ ഐതിഹ്യവും പെരുമയും പേറുന്ന എറണാകുളം ജില്ലയിലെ ചില സ്ഥലങ്ങളാണിത്. വാസ്തവത്തില്‍, ഐതിഹ്യവുമായി ബന്ധപ്പെട്ട ചില പേരുകളായി ഇത്തരം സ്ഥലനാമങ്ങള്‍ കൗതുകം ഉണര്‍ത്തുന്നുണ്ടെങ്കിലും മഹാബലിയുടെ കാലത്തെ നന്മയും സമൃദ്ധിയും തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നത് എറണാകുളം ജില്ലയിലെ തന്നെ കിഴക്കമ്പലം എന്ന മറ്റൊരു ഗ്രാമമാണ്.
എറണാകുളം നഗരത്തിന്റെ കിഴക്കന്‍ ദിക്കിലുള്ള പ്രദേശമാണ് കിഴക്കമ്പലം. ഈ ഓണക്കാലത്ത് ധാന്യങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മറ്റ് അവശ്യ സാധനങ്ങള്‍ക്കും വിലക്കയറ്റം ബാധിക്കാത്ത കേരളത്തിലെ ഒരേയൊരു പ്രദേശമാണ് കിഴക്കമ്പലം. വില വര്‍ധനവ് ഉണ്ടായില്ല എന്നു മാത്രമല്ല വിപണിവിലയുടെ പകുതി വിലയ്ക്കു സാധനങ്ങള്‍ ഇവിടെ ലഭിക്കുകയും ചെയ്യുന്നു. ഇതേതോ ഓണച്ചന്തയുടെ കാര്യമാണെന്നു കരുതരുത്. ദിവസവും കിഴക്കമ്പലത്ത് നടക്കുന്ന ഗ്രാമച്ചന്തയുടെ കാര്യമാണീ പറയുന്നത്. വൈകിട്ട് നാലുമണി മുതല്‍ ഏഴുമണി വരെ നടക്കുന്ന ഈ അന്തിച്ചന്തയില്‍ കിഴക്കമ്പലക്കാര്‍ക്കു വേണ്ട ഭക്ഷ്യസാധനങ്ങളെല്ലാം ലഭിക്കുന്നു. പകുതി വിലക്കു സാധങ്ങള്‍ കിട്ടുമെന്നോര്‍ത്തു മറ്റു നാട്ടുകാര്‍ അങ്ങോട്ടേക്കു പോയിട്ടു പ്രയോജനം ഒന്നുമില്ല. ഇത് കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്കു മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ നാടു കാണാന്‍ ഇറങ്ങുന്ന മാവേലി കിഴക്കമ്പലത്ത് എത്തുമ്പോള്‍ അന്തിച്ചന്ത ഒരു കൗതുകമാകുമെന്നുറപ്പ്.
അളവുതൂക്കത്തിലും ഗുണനിലവാരത്തിലും ചതിയും പൊളിവചനങ്ങളും എള്ളോളമില്ല. വരുന്ന ഗ്രാമീണര്‍ക്കെല്ലാം തുല്യ പരിഗണന. മാവേലി നാടു വാണ കാലം പാട്ടിനപ്പുറം പ്രയോഗത്തിലേക്കു കൊണ്ടുവരാനുള്ള പരിശ്രമമാണ് കിഴക്കമ്പലത്തിന്റേത്. അന്ന കിറ്റെക്‌സ് ഗ്രൂപ്പിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ട്വന്റി ട്വന്റി എന്ന ജനകീയ കൂട്ടായ്മയാണ് ഈ ഗ്രാമച്ചന്തയുടെ സംഘാടകര്‍. മഹാബലിയുടെ കാലത്തെ പോലെ സമത്വസുന്ദരവും സമൃദ്ധി നിറഞ്ഞതുമായ ഒരു കാലം കിഴക്കമ്പലം സ്വപ്‌നം കാണുന്നു. അതിനുവേണ്ടി ഗ്രാമങ്ങളെ സ്വയംപര്യപ്തമാക്കുക എന്ന ഗാന്ധിജിയുടെ ആശയങ്ങള്‍ മുറുകെപ്പിടിച്ചാണു തങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും രണ്ടായിരത്തി ഇരുപതില്‍ത്തന്നെ ലക്ഷ്യം കാണുമെന്നും ട്വന്റി ട്വന്റിയുടെ ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ് പറയുന്നു.

ട്വന്റി ട്വന്റി മോഡല്‍ വികസനം

2012ലാണ് ട്വന്റി ട്വന്റി എന്ന ആശയം രൂപപ്പെടുന്നത്. 2020 ലക്ഷ്യംവച്ചു നാടിന്റെ സമഗ്രവികസനത്തിനുള്ള മാര്‍ഗരേഖയുമായി സാബു എം. ജേക്കബും സഹോദരന്‍ ബോബി എം. ജേക്കബും ഒരു ജനകീയകൂട്ടായ്മക്കു തുടക്കമിട്ടതോടെയായാണ് കിഴക്കമ്പലത്ത് മാറ്റത്തിന്റെ കാറ്റുവീശാന്‍ തുടങ്ങിയത്. ശുചിത്വം, ആരോഗ്യം, കുടിവെള്ളം, ഭക്ഷണം, പാര്‍പ്പിടം എന്നിങ്ങനെ 12 വിഭാഗങ്ങളിലായി ഗ്രാമജീവിതത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള രൂപരേഖ ആയിരുന്നുവത്. ഇക്കൂട്ടത്തില്‍ കൃഷിക്കും ഏറെ പ്രാധാന്യം നല്‍കി. ചതുപ്പായും തരിശായും കിടന്നിരുന്ന 1,200ഓളം ഏക്കറില്‍ നെല്‍കൃഷിയും വാഴയുമൊക്കെ പച്ച പിടിച്ചു.
വീടുകളില്‍ വാഴയും പച്ചക്കറിയുമൊക്കെ കൃഷി ചെയ്യുന്നവര്‍ക്കു ധനസഹായങ്ങള്‍ നല്‍കി കൃഷിയെ പരമാവധി വികസനത്തോടു ചേര്‍ത്തുപിടിച്ചു. തോടുകളും കുളങ്ങളും ആഴംകൂട്ടി ജലസംഭരണികളാക്കി മാറ്റി. ഭക്ഷ്യ സുരക്ഷയ്ക്കായുള്ള പദ്ധതികളും ആരോഗ്യ പരിപാലനത്തിനു ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പദ്ധതികളും നടപ്പാക്കി. പഴയ ലക്ഷംവീട് കോളനികളില്‍പെട്ട വീടുകള്‍ പൊളിച്ചുമാറ്റി ചെറിയ വില്ലകള്‍ നിര്‍മിച്ചുനല്‍കുന്നു. ഇതിനൊന്നും തന്നെ ട്വന്റി ട്വന്റി സര്‍ക്കാരിന്റെ ഫണ്ടിനെ ആശ്രയിക്കുന്നില്ല. 2020ഓടെ സ്വയം പര്യപ്തമാകാന്‍ സാധിക്കുമെന്നും നാലു കോടിയോളം രൂപ മിച്ചം പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തന മികവ് കാഴ്ചവയ്ക്കാന്‍ കിഴക്കമ്പലത്തിനു സാധിക്കുമെന്നുമാണു പ്രതീക്ഷിക്കുന്നത്.

കിഴക്കമ്പലത്തിന്റെ രാഷ്ട്രീയം

രാഷ്ട്രീയം, ഭരണം എന്നിങ്ങനെയുള്ള വാക്കുകള്‍ക്ക് കിഴക്കമ്പലം നല്‍കുന്ന നിര്‍വചനം വ്യത്യസ്തമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി നേരിട്ടു പോര്‍മുഖത്തിറങ്ങി. 19 സീറ്റില്‍ 17ഉം നേടിക്കൊണ്ട് കിഴക്കമ്പലത്തിന്റെ ഭരണം പിടിക്കുകയും ചെയ്തു. അങ്ങനെ ഇന്ത്യാചരിത്രത്തില്‍ ആദ്യമായി ഒരു കോര്‍പറേറ്റ് നേരിട്ടു നേതൃത്വം നല്‍കുന്ന പഞ്ചായത്തുഭരണം കിഴക്കമ്പലത്ത് നിലവില്‍വന്നു.
കാര്യങ്ങള്‍ ഒരു ആവേശത്തിനു സംഭവിച്ചതല്ല എന്നു മനസിലാക്കണമെങ്കില്‍ കിഴക്കമ്പലത്ത് ചെല്ലണം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി പൊതുജനഹിതം മാനിക്കാതെയാണു മുന്നോട്ടുപോകുന്നതെങ്കില്‍ മൂന്നില്‍ ഒന്ന് വോട്ടര്‍മാരുടെ നിവേദനമുണ്ടെങ്കില്‍ ആ പ്രതിനിധി സ്ഥാനം ഒഴിയണമെന്ന നിലപാട് കൂടി ട്വന്റി ട്വന്റിക്കുണ്ട്. കോര്‍പറേറ്റ് നേരിട്ടു നേതൃത്വം നല്‍കുന്ന ഈ ജനകീയ കൂട്ടായ്മ 2013ലാണു നിലവില്‍വന്നത്.
അതിനു മുന്നേ കേരളത്തിലെ ഏതൊരു ഗ്രാമത്തിലെയും പോലെയുള്ള രാഷ്ട്രീയചിന്തകള്‍ തന്നെയായിരുന്നു കിഴക്കമ്പലത്തേതും. 2020ഓടെ ഇന്ത്യയിലെ രണ്ടര ലക്ഷം വരുന്ന പഞ്ചായത്തുകള്‍ക്ക് അടിസ്ഥാനസൗകര്യ വികസനം കൊണ്ടും അഴിമതിരഹിത ഭരണം കൊണ്ടും മാതൃകയാകാന്‍ സാധിച്ചാല്‍ ട്വന്റി ട്വന്റി എന്നത് കിഴക്കമ്പലത്ത് ഒതുങ്ങിനില്‍ക്കില്ലെന്ന് ഉറപ്പ്. കാലം മാറുന്നതിന് അനുസരിച്ച് ചിലപ്പോള്‍ കോര്‍പറേറ്റ് മാവേലികള്‍ കേരളംതന്നെ ഭരിച്ചേക്കാം.


വിജയത്തിലേക്കുള്ള 'ട്വന്റി ട്വന്റി' വഴികള്‍


വ്യവസായം വളരുന്നതിനൊപ്പം നാടും വളരണമെന്ന പിതാവ് എം.സി ജേക്കബിന്റെ പ്രഖ്യാപിത നയത്തിന്റെ തുടര്‍ച്ച തേടിയ കിറ്റക്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബ് അതു നടപ്പാക്കാന്‍ അഞ്ചു കുറുക്കുവഴികളും കണ്ടെത്തി.

1. ചിട്ടയായ പ്രവര്‍ത്തനം: 100 പേരടങ്ങുന്ന ട്വന്റി ട്വന്റിയുടെ വാര്‍ഡുതല കമ്മിറ്റികള്‍ മൂന്നു മാസത്തിലൊരിക്കലും ജനറല്‍ ബോഡി വര്‍ഷത്തിലൊരിക്കലും നടക്കും. പ്രാദേശികമായും വ്യക്തിപരമായുമുള്ള എല്ലാ കാര്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്ക് ട്വന്റി ട്വന്റി എക്‌സിക്യൂട്ടിവ് അംഗങ്ങളെ സമീപിക്കാം.
2. സമയനിഷ്ഠ: പലചരക്ക് കടയാണെങ്കിലും വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ് ആണെങ്കിലും തുടങ്ങുന്നതും അവസാനിക്കുന്നതും നേരത്തെ നിശ്ചയിക്കപ്പെട്ട ടൈംടേബിളനുസരിച്ച്.
3. മൂല്യാധിഷ്ഠിത സമീപനം: പ്രായമായ മാതാപിതാക്കളെ നന്നായി പരിചരിക്കുന്ന മക്കള്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. അങ്ങനെ ചെയ്യാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കും. മദ്യപിച്ചു പരിപാടികള്‍ക്കു വരുന്നതിനും വിലക്കുണ്ട്.
4. ഗവേഷണം: ഓരോ പ്രൊജക്ടിനു പിറകിലും ഗൗരവപൂര്‍വമുള്ള സര്‍വേകളും വിശകലനങ്ങളും നടത്തും.
5. സാമൂഹ്യപ്രതിബദ്ധത: സാമൂഹ്യപ്രതിബദ്ധതയെ മാനസികോല്ലാസമായി കാണുമ്പോള്‍ അതൊരു കടമ മാത്രമല്ല ആനന്ദം കൂടിയായി മാറുന്നു. ആശയം സമൂഹത്തിന്റെ പൊതു ഉന്നമനം ആണെങ്കില്‍ വ്യത്യസ്ത ജാതിയിലും മതത്തിലുംപെട്ട ആളുകള്‍ കൂടി അതിന്റെ ഭാഗഭാക്കാകേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  23 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  24 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  24 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  24 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  24 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago