ജൈവിക ആഘോഷങ്ങള്‍ തിരിച്ചുപിടിക്കണം
ആഘോഷങ്ങളുടെ കൊണ്ടുക്കൊടുക്കലുകളെയും പങ്കുചേരലുകളെയും മനോഹരമായി പകര്‍ത്തിവച്ച(ലക്കം 154) കെ.ടി സൂപ്പി മാഷിന് അഭിവാദ്യങ്ങള്‍. ജൈവികമായ മനുഷ്യസൗഹൃദത്തിന്റെ പച്ചകള്‍ അപ്രത്യക്ഷമാകുന്ന കാലത്ത് നന്മയുള്ള ഭൂതകാലത്തെ തിരിച്ചുപിടിച്ചേ മതിയാകൂ. ആഘോഷങ്ങള്‍, പെരുന്നാളും ഓണവുമെല്ലാം അതിനുള്ള വേദികളാകട്ടെ. ആഘോഷങ്ങളുടെ ഓര്‍മകള്‍ ഇന്നത്തെപ്പോലെ മനസുകള്‍ തമ്മിലുള്ള വിഭജനത്തിന്റേതല്ലാത്തതു കൊണ്ട് അതിനൊരു നനവുണ്ടായിരുന്നു. അതൊരു ഗൃഹാതുരമായ വെറും പ്രയോഗമല്ല. തിരിച്ചുപിടിക്കേണ്ട ഒരു സത്യമാണ്. പി. കുഞ്ഞിപ്പ നെല്ലിക്കുത്ത് എഴുതിയ 1970കളിലെ കപ്പലു വഴിയുള്ള ഹജ്ജ് യാത്രാ ഓര്‍മയും(ലക്കം 154) മികച്ചതായി. കേട്ടുമാത്രം പരിചയിച്ച ഒരു സാഹസികത അനുഭവിച്ച ഒരാളെ നേരെ വായിക്കാനായതില്‍ സന്തോഷം. 'ഞായര്‍ പ്രഭാത'ത്തിനും ലേഖകര്‍ക്കും അഭിവാദ്യങ്ങള്‍.
എ.എസ് സക്കീര്‍ ഹുസൈന്
കടുത്തുരുത്തി, കോട്ടയം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."