ഗവേഷണത്തിന് വേണ്ടിയുള്ള ഗവേഷണമാണ് നടക്കുന്നതെന്ന് മന്ത്രി
കൊച്ചി: സംസ്ഥാന കാര്‍ഷിക സര്‍വകലാശാലയില്‍ ഗവേഷണത്തിന് വേണ്ടിയുള്ള ഗവേഷണമാണ് നടക്കുന്നതെന്നും ഇത് മാറ്റി കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഗവേഷണം നടത്തണമെന്നും കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍ പറഞ്ഞു. ലോക നാളികേര ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളികേര വികസന ബോര്‍ഡ് ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നെല്ലിന്റെ കാര്യത്തിനാണ് ഊന്നല്‍ നല്കിയതെങ്കില് ഈ വര്‍ഷം നാളികേര മേഖലയിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. നാളികേര ഉല്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം 20 ശതമാനമാങ്കിലും മൂല്യവര്‍ധിത മേഖലയിലേക്ക് കൊണ്ട് വരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കെ.വി തോമസ് എം.പി അധ്യക്ഷനായി. ഹൈബി ഈഡന് എം.എല്‍.എ, നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്മാന് പി.സി മോഹനന് മാസ്റ്റര്‍, അംഗം പി.ആര് മുരളീധരന്, കേര ഫെഡ് ചെയര്മാന് ജെ. വേണുഗോപാലന്‍ നായര്‍, ഡോ.ആര്. കൃഷ്ണകുമാര്‍, എ.എം സുനില്‍കുമാര്‍ പങ്കെടുത്തു. മികച്ച കേര കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."