ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; പ്രതിയെ റിമാന്‍ഡ് ചെയ്തു
നിലമ്പൂര്‍: ബാങ്ക് മാനേജറുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. തൃശൂര്‍ തിരുവില്വാമല പട്ടിപറമ്പ് ഐക്കരകണ്ടത്തില് നെല്‍സണ്‍ വര്‍ഗീസ് -(സിബി-28) നെയാണ് കഴിഞ്ഞ ദിവസം നിലമ്പൂര്‍ സി.ഐ കെ.എം ബിജുവും സംഘവും അറസ്റ്റ് ചെയ്തിരുന്നത്.
ചന്തക്കുന്ന് എസ്.ബി.ഐ മാനേജര്‍ ജി.ആര് കണ്ണന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫെബ്രുവരി രണ്ടിന് വിവിധ സൈറ്റുകളില്‍ നിന്നു ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തിയാണ് പണം തട്ടിയത്. ഫെബ്രുവരി രണ്ടിന് 30,000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയെന്ന് കാണിച്ച് ബാങ്ക് മാനേജര്‍ക്ക് 50 സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചു. അക്കൗണ്ട് മറ്റാരോ ഉപയോഗിച്ചെന്ന് മനസ്സിലാക്കിയതോടെ പൊലിസില്‍ പരാതിപ്പെടുകയായിരുന്നു. ഐ.ടി. വകുപ്പിന് പുറമേ വഞ്ചനക്കുറ്റത്തിന് കൂടിയാണ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."