HOME
DETAILS
MAL
വി.എച്ച്.എസ്.ഇ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
backup
September 03 2017 | 01:09 AM
തിരുവനന്തപുരം : ഈ അധ്യയന വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാലു അധ്യാപകര്‍ക്കാണ് അവാര്‍ഡ്. പേര് വിവരം: കൊല്ലം മേഖല : ജോസ് ജോര്‍ജ് (വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍, വി.വി.എച്ച്.എസ്.എസ് വെള്ളിമണ്‍), എറണാകുളം മേഖല : കെ.ഐ ജോസഫ് (നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കോമേഴ്‌സ്, സെന്റ് പീറ്റേഴ്‌സ് വി.എച്ച്.എസ്.എസ് കോലഞ്ചേരി), തൃശൂര്‍ മേഖല : മധുസൂദനന്‍ (പ്രിന്‍സിപ്പല്‍, വി.എച്ച്.എസ്.എസ്, കാറളം), പയ്യന്നൂര്‍ മേഖല : സുഭാഷ് ചന്ദ്രബോസ്. (വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കംപ്യൂട്ടര്‍ സയന്‍സ്, വി.എച്ച്.എസ്.എസ് കടവത്തൂര്‍). ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് കൊല്ലം പട്ടത്താനം വിമല ഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."