പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കാമുകന് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
കായംകുളം: പ്ലസ്ടു വിദ്യാര്‍ഥിനിയായ 16കാരിയെ പീഡിപ്പിച്ച കേസില്‍ കാമുകന് ഉള്‍പ്പെടെ അഞ്ചു പേരെ പൊലിസ് അറസ്റ്റു ചെയ്തു. വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കാമുകന് കീരിക്കാട് മൂലേശ്ശേരി ചെമ്പഴന്തി വീട്ടില്‍ സന്ദീപ് (24) മൂലേശ്ശേരി സൊസൈറ്റിക്കടവ് തട്ടാരുതറയില് വിശാഖ് (19), പത്തിയൂര്‍ ഏനാകുളങ്ങര വിമല്ഭവനം വിഷ്ണു (28), കായംകുളം കണ്ണമ്പള്ളിഭാഗം സ്വദേശികളായ ഉന്നക്കല്തറ അജേഷ് (20), കാവിന്റെ തറയില്‍ രഞ്ജിത്ത് (19) എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം പുറത്ത് പോയ പെണ്‍കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനകക്കുന്ന് പൊലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നീടു മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സി.ഐ റെജി എബ്രഹാം എസ്.ഐ ജി.സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇവരെ പിടികൂടിയത്.
പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയതിനു ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."