പരുക്കേല്‍ക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള നിയമം കൊണ്ടുവരും: മുഖ്യമന്ത്രി
കൊല്ലം: അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ നിയമപ്രകാരം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ജില്ലാ ആശുപത്രിയില്‍ സജ്ജമാക്കിയ എം.ആര്‍.ഐ സ്‌കാനിങ് യൂനിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രോഗത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ നിസാരരോഗങ്ങള്‍ക്കുപോലും അതിവിദഗ്ധ ചികിത്സ തേടിപ്പോകുന്ന പ്രവണത ചില സ്വകാര്യ ആശുപത്രികളെങ്കിലും മുതലെടുക്കുന്നുണ്ടെന്ന് സമൂഹം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ സേവന സജ്ജീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം അവ കൂടുതല്‍ രോഗീസൗഹൃദമാക്കും. സര്‍ക്കാര്‍ ആശുപത്രികളുടെ സേവനം തേടുന്നത് രോഗികള്‍ അവകാശമായി കരുതണമെന്നും സേവനം നല്‍കുന്നത് ഔദാര്യമല്ലെന്ന ബോധത്തോടെയുള്ള സമീപനം ജീവനക്കാര്‍ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. മന്ത്രി കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."