ദലിത് യുവാവിന്റെ ആത്മഹത്യ: കൊള്ളപ്പലിശക്കാരന്റെ ഭീഷണി മൂലമെന്ന്
ചാവക്കാട്: കുരഞ്ഞിയൂരില്‍ ദലിത് യുവാവിന്റെ ആത്മഹത്യക്ക് പിന്നില്‍ കൊള്ളപ്പലിശക്കാരന്റെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍. കുരഞ്ഞിയൂരില്‍ പുന്നയൂര്‍ പഞ്ചായത്ത് ശ്മശാനത്തിന് കിഴക്ക് വലിയ തറയില്‍ രാജേഷ് (28) വീടിനുള്ളില്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ പ്രദേശത്ത് പലിശക്ക് പണം നല്‍കുന്നയാളിന്റെ മാനസിക പീഡനമാണെന്ന് പിതാവ് രാജനും സഹോദരങ്ങളും ആരോപിച്ചു. ഇക്കാര്യം ഇവര്‍ സംഭവം അന്വേഷിക്കാനെത്തിയ ഗുരുവായൂര്‍ പൊലിസിലും മൊഴി നല്‍കി.
വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് രാജേഷ് വീടിനുള്ളില്‍ പൂട്ടിയിട്ട മുറിയില്‍ തൂങ്ങിമരിച്ചതായി വീട്ടുകാര്‍ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് മൃതദേഹം സംസ്‌കരിച്ചെങ്കിലും പിന്നീടാണ് മരണകാരണം പുറത്തറിയുന്നത്.
2015 മെയില്‍ വിവാഹാവശ്യത്തിന് രാജേഷ് ഒന്നര ലക്ഷം രൂപ പലിശക്ക് വടക്കേക്കാട് പഞ്ചായത്തിലെ കാടാമ്പുള്ളി സ്വദേശിയില്‍നിന്ന് വായ്പയെടുത്തിരുന്നു. പ്രത്യേക ഈടിന്മേലായിരുന്നില്ല വായ്പയെടുത്തിരുന്നത്. ഈ തുകയില്‍ പല പ്രാവശ്യമായി 3,55,000 ലേറെ രാജേഷും പിതാവ് രാജനും തിരിച്ച് നല്‍കിയിരുന്നു. മൊത്തം അഞ്ചുലക്ഷമുണ്ടെന്നും വ്യാഴാഴ്ച രണ്ടുലക്ഷം തിരിച്ചടക്കണമെന്നും പലിശ നടത്തിപ്പുകാരന്‍ ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഈ തുക നല്‍കാനില്ലാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.
പണം നല്‍കാനുള്ള സമയമായാല്‍ വീടിനു തെക്ക് ഭാഗത്തുള്ള ക്ഷേത്രത്തിനു സമീപം വന്ന് നില്‍ക്കുന്ന പലിശക്കാരന്‍ ഒരിക്കല്‍ പണം നല്‍കാത്തതിന്റെ പേരില്‍ രാജേഷിനെ വണ്ടിയില്‍ കയറ്റി കൊണ്ടുപോയതായും ഇവര്‍ പറയുന്നു. ആ ദിവസം നായരങ്ങാടിയിലുള്ള ഒരു സ്വര്‍ണ്ണക്കടയില്‍ നിന്ന് വാങ്ങിയ മുപ്പതിനായിരം നല്‍കിയപ്പോഴാണ് വിട്ടയച്ചതത്രെ. രാജേഷിന് വന്ന ഫോണ്‍കോള്‍ പരിശോധിച്ചാല്‍ പലിശക്കാരന്റെ ഭീഷണിയറിയാമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ ഫോണിപ്പോള്‍ ഗുരുവായൂര്‍ പൊലിസിന്റെ കസ്റ്റഡിയിലാണ്.
വടക്കേക്കാട് നായരങ്ങാടിയില്‍ ഓട്ടോ െ്രെഡവറായിരുന്നു മരിച്ച രാജേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."