ദിലീപിനെ കാവ്യ ജയിലില്‍ സന്ദര്‍ശിച്ചു പൊട്ടിക്കരഞ്ഞ് കാവ്യയും മീനാക്ഷിയും
ആലുവ: എട്ട് ആഴ്ചകള്‍ക്ക് ശേഷം ആലുവ സബ് ജയിലില്‍ ദിലീപിനെ കാവ്യയും മീനാക്ഷിയും എത്തിയതോടെ നടന്നത് വികാരഭരിതമായ രംഗങ്ങള്‍. ദിലീപിനെ കണ്ടതോടെ കാണാനെത്തിയ കാവ്യയും മീനാക്ഷിയ്ക്കും സങ്കടം അടക്കിവയ്ക്കാനായില്ല. ജയിലിനകത്തെ ഗാര്‍ഡ് റൂമില്‍ പൊട്ടിക്കരയുകയായിരുന്നു മൂവരും. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാവ്യയുടെ പിതാവ് മാധവനും ദുഖം താങ്ങാനാവാതെ കരഞ്ഞു.
ശനിയാഴ്ച വൈകിട്ട് 3.15ഓടെയാണ് മൂവരും ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയത്. 20 മിനിറ്റോളം അവര്‍ ജയിലില്‍ ചെലവഴിച്ചു. ദിലീപിനെ സെല്ലില്‍നിന്നു ഗാര്‍ഡിന്റെ മുറിയിലേക്ക് എത്തിക്കുമ്പോള്‍ കരയാതിരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റിമാന്‍ഡിലായ ശേഷം ആദ്യമായിട്ടാണ് മൂവരും ദിലീപിനെ സന്ദര്‍ശിക്കുന്നത്.
ഓഗസ്റ്റ് 11ന് മാതാവ് സരോജിനിയമ്മ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ജാമ്യഹരജിയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കാവ്യയും കുടുംബവും. എന്നാല്‍ ഹരജി തള്ളിയ സാഹചര്യത്തിലാണ് കാവ്യ ദിലീപിനെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.
ഉച്ചയ്ക്ക് രണ്ടരയോടെ നടന്‍ നാദിര്‍ഷയും സിനിമ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ജയിലിലെത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.
തുടര്‍ന്ന് കാവ്യയും മകളും സന്ദര്‍ശിക്കാന്‍ വരുന്ന വിവരം ദിലീപിനെ അറിയിക്കുകയും ജയില്‍ സൂപ്രണ്ടിന്റെ അനുമതിയും വാങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."