തമിഴ്നാട് പ്രശ്നത്തില്‍ രാഷ്ട്രപതി ഇടപെടണമെന്ന് ദിനകരന്
പുതുച്ചേരി: തമിഴ്നാട്ടിലെ അനിതര സാധാരണമായ നടപടിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രപതി അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്ന് അണ്ണാ ഡി.എം.കെ ശശികല വിഭാഗം നേതാവ് ടി.ടി.വി ദിനകരന് ആവശ്യപ്പെട്ടു.
രണ്ടുദിവസം കൂടി കാത്തിരിക്കുമെന്നും അതിനുശേഷം ചില കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാര്‍ അധികാരത്തില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ഭരണ രംഗത്തുപോലും വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്.
തനിക്കൊപ്പമുള്ള 19 എം.എല്‍.എമാരെ ദിനകരന് പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ട് ഇന്നത്തേക്ക് രണ്ടാഴ്ചയായി. ഈ എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിനകരന്.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയും സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയുള്ള നിവേദനം കൈമാറുകയും ചെയ്തിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായും അവര്‍ ചര്‍ച്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."