ഹാര്‍വിയില്‍ കനത്ത നാശനഷ്ടം യു.എസ് കോണ്‍ഗ്രസില്‍ ഏഴു ബില്യണ്‍ ആവശ്യപ്പെട്ട് ട്രംപ്
ന്യൂയോര്‍ക്ക്: ഹാര്‍വി പുനരധിവാസത്തിനായി യു.എസ് കോണ്‍ഗ്രസില്‍ ഏഴു മില്യണ്‍ ഡോളര്‍ പാസാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഹൂസ്റ്റണില്‍ വീശിയടിച്ച ഹാര്‍വി ചുഴലിക്കാറ്റിലും മഴയിലുമുണ്ടായ കനത്ത നാശനഷ്ടത്തെ തുടര്‍ന്ന് ആളുകളെ പുനരധിവസിപ്പിക്കുന്നതിനായാണ് ഏഴു മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 42 പേരാണ് ഹാര്‍വി ചുഴലിക്കാറ്റില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഹാര്‍വി വിതച്ച നാശനഷ്ടത്തില്‍ നിന്നു കരകയറാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്ന് ടെക്‌സാസ് ഗവര്‍ണര്‍ വ്യക്തമാക്കി.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 590 കോടി ഡോളറിന്റെ അടിയന്തിര ഫണ്ടാണ് ട്രംപ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. നാശനഷ്ടം അതിഭീകരമായതോടെയാണ് വീണ്ടും ഫണ്ട് വേണ്ടി വന്നിരിക്കുന്നത്. പുനരധിവാസത്തിനുവേണ്ടി മാത്രം 12,500 കോടി ഡോളര്‍ എങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നതെന്ന് ടെക്‌സാസ് ഗവര്‍ണര്‍ അറിയിച്ചു.
42,000 ആളുകളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. മഴ കുറഞ്ഞതിനെ തുടര്‍ന്ന് ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."