HOME
DETAILS
MAL
ബഹ്റൈനില്‍ മരിച്ച മലയാളിയെ ഹിന്ദു ആചാരപ്രകാരം അധികൃതര്‍ സംസ്കരിച്ചു
backup
September 03 2017 | 01:09 AM
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബഹ്റൈനില്‍ സംസ്കരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷ് കുമാറിന്റെ(53) മൃതദേഹമാണ് കഴിഞ്ഞ ദിവസം ഹിന്ദു ആചാര പ്രകാരം മനാമ ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ ദഹിപ്പിച്ചത്. 28 വര്‍ഷമായി പ്രവാസിയാണ് സന്തോഷ് കുമാര്‍. ഈസാടൗണിലെ ജിദ്അലിയില് അല്‍ഹസ എന്ന പേരിലുള്ള ഓട്ടോഗ്യാരേജ് നടത്തിവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."