യു.എസ് ഓപ്പണ്‍ ഷറപ്പോവ,മുഗുരുസ, വീനസ് നാലാം റൗണ്ടില്‍ ഫെഡറര്‍, നദാല്‍ മൂന്നാം റൗണ്ടില്‍; ക്വിറ്റോവയും മുന്നോട്ട്
ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് തകര്‍പ്പന്‍ ജയം. പുരുഷ വിഭാഗം മൂന്നാം റൗണ്ട് പോരാട്ടങ്ങളില്‍ ഷപ്പോവലോവ് സാം ക്വറി, എന്നിവര്‍ ജയം സ്വന്തമാക്കിയപ്പോള്‍ നിക്കോളാസ് മഹുറ്റ്, മരിന്‍ സിലിച്ച് എന്നിവര്‍ പുറത്തായി.
ഷപ്പോവലോവ് കടുത്ത പോരാട്ടത്തില്‍ എഡ്മണ്ടിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 3-6, 6-3, 6-3, 1-0. നാലാം റൗണ്ടില്‍ എതിരാളി പരുക്കേറ്റ് പിന്‍മാറിയതോടെ ജയം എളുപ്പമാവുകയായിരുന്നു. കരേനോ ബുസ്റ്റയാണ് നാലാം റൗണ്ടില്‍ ഷപ്പോവലോവിന് എതിരാളി. സാം ക്വറി ആല്‍ബട്ടിനെയാണ് പരാജയപ്പെടുത്തിയത്.സ്‌കോര്‍ 4-6, 6-2, 6-4, 6-4. സിലിച്ച് ഷ്വാര്‍ട്‌സ്മാനോട് പരാജയപ്പെട്ടു.സ്‌കോര്‍ 4-6, 7-5, 7-5, 6-4. മഹുറ്റ് സ്‌പെയിനിന്റെ കരേനോ ബുസ്റ്റയോടാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 3-6, 4-6, 3-6.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ട് പോരാട്ടങ്ങളില്‍ സൂപ്പര്‍ താരങ്ങളായ റോജര്‍ ഫെഡററും നദാലും ജയം സ്വന്തമാക്കി. ഫെഡറര്‍ 6-1, 6-7, 4-6, 6-4, 6-2 എന്ന സ്‌കോറിന് യൂസ്‌നിയെയും നദാല്‍ ഡാനിയലിനെയുമാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 4-6, 6-3, 6-2, 6-2.
അതേസമയം വനിതാ വിഭാഗം പോരാട്ടങ്ങളില്‍ മുന്‍നിര താരങ്ങളായ പെട്രോ ക്വിറ്റോവ, വീനസ് വില്യംസ്, മരിയ ഷറപ്പോവ, ഗാര്‍ബിന്‍ മുഗുരുസ, എന്നിവര്‍ നാലാം റൗണ്ടില്‍ കടന്നു.
ക്വിറ്റോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് കരോലിന്‍ ഗാര്‍ഷ്യയെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-0, 6-4. എതിരാളിക്ക് യാതൊരവസരവും നല്‍കാതെയായിരുന്നു ക്വിറ്റോവ ജയം നേടിയെടുത്തത്. വീനസും അനായാസേനയാണ് മത്സരം സ്വന്തമാക്കിയത്.ഗ്രീക്ക് താരം മരിയ സക്കാരിയെയാണ് വീനസ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-4.
ഷറപ്പോവ തകര്‍പ്പന്‍ പോരാട്ടത്തിലൂടെ അമേരിക്കന്‍ താരം സോഫിയ കെനിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 5-7, 2-6. മൂന്നാം സീഡ് താരം ഗാര്‍ബിന്‍ മുഗുരുസ റൈബറിക്കോവ അനായാസേന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 6-1, 6-1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."