ലോകകപ്പ് യോഗ്യത ജര്‍മനി, പോര്‍ച്ചുഗല്‍, ബ്രസീല്‍ ടീമുകള്‍ക്ക് ജയം
മോണ്ടിവീഡിയോ: ലോകകപ്പ് യോഗ്യാപോരാട്ടങ്ങളില്‍ ഇന്നലെ നടന്ന പോരാട്ടങ്ങളില്‍ ലോകചാംപ്യന്‍മാരായ ജര്‍മനി, ഇംഗ്ലണ്ട്, എന്നിവര്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ജര്‍മനി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ചെക് റിപബ്ലിക്കിനെയും ഇംഗ്ലണ്ട് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മാള്‍ട്ടയെയും പരാജയപ്പെടുത്തി. വെര്‍നര്‍, മാറ്റ് ഹമ്മല്‍സ് എന്നിവര്‍ ജര്‍മനിക്കായി സ്‌കോര്‍ ചെയ്തു. ദാരിദയാണ് ചെക്കിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഗ്രൂപ്പ് സിയില്‍ കളിച്ച ഏഴു കളിയിലും ഇതോടെ ജയം സ്വന്തമാക്കാന്‍ ലോക ചാംപ്യന്‍മാര്‍ക്ക് സാധിച്ചു.
മാള്‍ട്ടയ്‌ക്കെതിരേ ഹാരികെയ്‌നിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 53, 92 മിനുട്ടുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍ പിറന്നത്. ഡാനി വെല്‍ബെക്ക്, ബെര്‍ട്രന്റ് എന്നിവര്‍ ശേഷിച്ച ഗോള്‍ സ്വന്തമാക്കി. മറ്റു മത്സരങ്ങളില്‍ സ്ലോവാക്യ എതിരില്ലാത്ത ഒരു ഗോളിന് സ്ലോവേനിയയെയും ഡെന്‍മാര്‍ക്ക് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പോളണ്ടിനെയും സ്‌കോട്‌ലന്‍ഡ് എതിരില്ലാത്ത മൂന്നു ഗോളിന് ലിത്വാനയെയും നോര്‍വെ എതിരില്ലാത്ത രണ്ടു അസര്‍ബൈജാനെയും റൊമാനിയ എതിരില്ലാത്ത ഒരു ഗോളിന് അര്‍മേനിയയെയും പശ്ചിമ അയര്‍ലന്‍ഡ് എതിരില്ലാത്ത മൂന്നു ഗോളിന് സാന്‍ മാരിനോയെയും പരാജയപ്പെടുത്തി.
നേരത്തെ നടന്ന പോരാട്ടങ്ങളില്‍ വമ്പന്‍മാരായ ബ്രസീല്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം. ടീമുകള്‍ക്ക് ജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഹോളണ്ട്, സ്വീഡന്‍, ബോസ്‌നിയ, ചിലി ടീമുകള്‍ പരാജം രുചിച്ചു. അതേസമയം വമ്പന്‍മാരായ അര്‍ജന്റീന സമനിലയില്‍ കുരുങ്ങി.
ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇക്വഡോറിനെയാണ് പരാജയപ്പെടുത്തി. പൗലീന്യോ, ഫിലിപ്പ് കുട്ടീഞ്ഞോ എന്നിവര്‍ ബ്രസീലിനായി സ്‌കോര്‍ ചെയ്തു. നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പായി ബ്രസീല്‍ മികച്ച കളിയാണ് പുറത്തെടുത്തത്. ആദ്യ പകുതി ഗോള്‍രഹിതമായെങ്കിലും രണ്ടാം പകുതിയില്‍ എതിരാളികള്‍ക്ക് യാതൊരു അവസരവും നല്‍കാതെയായിരുന്നു ബ്രസീല്‍ ജയിച്ചു കയറിയത്.
എന്നാല്‍ പുതിയ പരിശീലകന്‍ യോര്‍ഗെ സാംപോളി വന്നിട്ടും അര്‍ജന്റീനയ്ക്ക് രക്ഷയുണ്ടായില്ല. നിര്‍ണായക പോരാട്ടത്തില്‍ ഉറുഗ്വെ ഗോള്‍രഹിത സമനിലയിലാണ് അര്‍ജന്റീനയെ തളച്ചത്. ലോകോത്തര താരം ലയണല്‍ മെസ്സി, മൗറോ ഇക്കാര്‍ഡിയോ, പൗലോ ഡൈബാല എന്നിവര്‍ ടീമിലുണ്ടായിട്ടും നിലവാരത്തിനൊത്ത പ്രകടനം കാഴ്ച്ചവയ്ക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.
യൂറോ കപ്പ് ജേതാക്കളായ പോര്‍ച്ചുഗല്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ഫറോ ദ്വീപുകളെയാണ് തകര്‍ത്തത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക്കുമായി കളംനിറഞ്ഞ മത്സരത്തിലാണ് പോര്‍ച്ചുഗല്‍ മിന്നും ജയം സ്വന്തമാക്കിയത്. വില്യം, നെല്‍സന്‍ ഒലിവിയേര എന്നിവര്‍ ശേഷിച്ച ഗോള്‍ സ്വന്തമാക്കി. 3 ,29, 64 മിനുട്ടുകളിലായിരുന്നു ക്രിസ്റ്റ്യാനോ ഗോള്‍ നേടിയത്.
കരുത്തരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ് ഹോളണ്ടിനെ എതിരില്ലാത്ത നാലു ഗോളിനാണ് തകര്‍ത്തത്. തോമസ് ലെമാര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ അന്റോയിന്‍ ഗ്രിസ്മാന്‍, കൈലിയന്‍ എംബാപെ എന്നിവര്‍ ശേഷിച്ച ഗോള്‍ സ്വന്തമാക്കി. തോല്‍വി ഹോളണ്ടിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാണ്. എ ഗ്രൂപ്പില്‍ 16 പോയിന്റോടെ ഫ്രാന്‍സ് ഒന്നാമതാണ്. ബെല്‍ജിയം എതിരില്ലാത്ത ഒന്‍പതു ഗോളിന് ജിബ്രിാള്‍ട്ടറിനെയാണ് തകര്‍ത്തത്.റോമേലു ലുക്കാകു, തോമസ് മ്യൂണിയര്‍ എന്നിവര്‍ ടീമിനായി ഹാട്രിക്ക് നേടി. ഡ്രൈസ് മെര്‍ട്ടെന്‍സ്, ഏക്‌സല്‍ വിറ്റ്‌സല്‍, ഏദന്‍ ഹസാര്‍ദ് എന്നിവര്‍ ശേഷിച്ച ഗോള്‍ നേടി.
തെക്കേ അമേരിക്കന്‍ മേഖലയില്‍ മറ്റൊരു പോരാട്ടത്തില്‍ പരാഗ്വെ എതിരില്ലാത്ത മൂന്നു ഗോളിനാണ് ചിലിയെ തകര്‍ത്തത്. അര്‍തുറോ വിദാലിന്റെ സെല്‍ഫ് ഗോളില്‍ അക്കൗണ്ട് തുറന്ന പരാഗ്വെ വിക്ടര്‍ കസെറസ് റിച്ചാര്‍ഡ് ഓര്‍ട്ടിസ് എന്നിവരുടെ മികവില്‍ ജയമുറപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."