നാലു കാബിനറ്റ് മന്ത്രിമാര്‍; ഒമ്പതു പുതുമുഖങ്ങള്‍; മുഖം മിനുക്കി കേന്ദ്രം
ന്യൂഡല്‍ഹി: കാബിനറ്റ് റാങ്കോടെ നാലു മന്ത്രിമാരും ഒന്‍പതു പുതുഖങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭാ പുനഃസംഘടന. കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന നാലു മന്ത്രിമാര്‍ക്കു മന്ത്രിസഭാ പുനഃസംഘടനയില്‍ കാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ലഭിച്ചു. സഹമന്ത്രി പദവയില്‍നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവരാണു കാബിനറ്റ് പദവിയോടെ മന്ത്രിമാരായത്.
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പതു പേര്‍ പുതിയതായി ഉള്‍പ്പെട്ടു. രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ഇവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അശ്വനി കുമാര്‍ ചൗബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക), രാജ് കുമാര്‍ സിങ് (ബിഹാര്‍), ഹര്‍ദീപ് സിങ് പുരി (മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിങ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാര്‍.
അതേസമയം, ജെഡിയു, ശിവസേന അംഗങ്ങള്‍ മന്ത്രിസഭയിലേക്കു വരുമെന്ന് ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും, അന്തിമ ഘട്ടത്തില്‍ ഈ നീക്കം ഉപേക്ഷിച്ചതായാണു വിവരം. മന്ത്രിമാരുടെ വകുപ്പുമാറ്റം സംബന്ധിച്ചും അഭ്യൂഹങ്ങളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."