ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് വീണ്ടും ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നു.
ഓണത്തിന് ശേഷമാകും മൂന്നാം തവണയും ദിലീപ് ജാമ്യ ഹര്‍ജി സമര്‍പ്പിക്കുക. നേരത്തെ രണ്ടു തവണ ഹൈക്കോടതിയും ഒരു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.
അതേസമയം, അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ ആറിന് ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ ദിലീപ് പങ്കെടുക്കും. ശേഷം ജയിലില്‍ തന്നെ മടങ്ങിയെത്തും.
രണ്ടു മാസത്തിനടുത്തായി ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഇന്നലെ ആദ്യമായി ഭാര്യയും നടിയുമായ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ്ജയിലില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."