പോക്കര്‍ കടലുണ്ടി; സാഹിത്യരംഗത്ത് തിളങ്ങിനിന്ന പ്രതിഭ
കോഴിക്കോട്: പത്രപ്രവര്‍ത്തകനും ചിന്തകനുമായിരുന്ന പോക്കര്‍ കടലുണ്ടിയുടെ വേര്‍പാട് മലയാള സാഹിത്യലോകത്ത് നികത്താനാവാത്ത വിടവായി. 1944 ഒക്ടോബറില്‍ കടലുണ്ടി വള്ളിക്കുന്ന് മേലെ വീട്ടിലായിരുന്നു ജനനം. മലയാള സാഹിത്യത്തില്‍ മികച്ച രചനകള്‍ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ലീഗ് ടൈംസ്, മാധ്യമം, സിറാജ് തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഇസ്‌ലാമിക വിജ്ഞാനകോശം എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു.
വിപുലമായ സൗഹൃദം കാത്തുസൂക്ഷിക്കാനും പോക്കര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാര്യങ്ങള്‍ നേര്‍ക്കുനേര്‍ പറയുകയെന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഇബ്രാഹിം നബിയുടെ സീറ വിവര്‍ത്തനം പോക്കറിന്റെ എടുത്തു പറയേണ്ട കൃതിയാണ്. ശിഅ്‌റാസിലെ പൂങ്കുയില്‍, 'ചാരന്‍' ചിത്രകഥ, ലീഗ് ടൈംസില്‍ പ്രസിദ്ധീകരിച്ച 'ഒരു പഞ്ചായത്തും കുറെ നായ്ക്കളും', 'പേര്‍ഷ്യന്‍ മഹാകവികള്‍' എന്നിവ മറ്റു കൃതികളാണ്. മുന്‍മുഖ്യമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുമായി അടുത്ത ബന്ധമായിരുന്നു.
'സൂര്യന്റെ കറാമത്ത് ', 'ഇമാം കദ്ദാബിന്റെ ഫത്‌വകള്‍' എന്നീ വിവര്‍ത്തന കൃതികള്‍ സമുദായത്തില്‍ സൃഷ്ടിച്ച പ്രതികരണങ്ങള്‍ വലുതായിരുന്നു. ഇതുകാരണം അദ്ദേഹത്തിനെതിരേ പലരും തിരിഞ്ഞപ്പോള്‍ സി.എച്ച് ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് നല്‍കിയത്. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ട
മധുരയിലെ ഗാന്ധിഗ്രാം റൂറല്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മാസ്റ്റര്‍ ഓഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ആന്‍ഡ് എക്‌സ്റ്റെന്‍ഷനില്‍ മാസ്റ്റര്‍ ബിരുദം നേടി.
മയ്യിത്ത് ഇന്നലെ കടലുണ്ടി നഗരം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."