HOME
DETAILS
MAL
എം.സി മായിന്‍ ഹാജിക്ക് വധഭീഷണി
backup
September 03 2017 | 06:09 AM
ഫറോക്ക്: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കേരള വഖ്ഫ് ബോര്‍ഡ് അംഗവുമായ എം.സി മായിന്‍ ഹാജിക്ക് ഫോണിലൂടെ വധഭീഷണി. രണ്ടു മൊബൈല്‍ നമ്പറുകളില്‍നിന്നാണ് പത്തിലധികം തവണ വധഭീഷണിയുണ്ടായത്.
അബ്ദുന്നാസര്‍ മഅ്ദനിയെ തീവ്രവാദിയെന്ന് വിളിച്ചുവെന്നും പത്ത് ദിവസത്തിനുള്ളില്‍ ശരിയാക്കികളയും എന്നുമായിരുന്നു ഭീഷണി. വെള്ളിയാഴ്ച രാത്രി 9.25 നും 10.55നുമിടയിലാണ് അസഭ്യവും വധഭീഷണിയും മുഴക്കിയ ഫോണ്‍ കോളുകള്‍ വന്നത്. ഫോണ്‍ നമ്പറുകള്‍ സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി നല്ലളം പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."