HOME
DETAILS
MAL
കൊമ്മഞ്ചേരിക്കാര്‍ കാടിറങ്ങിയിട്ടും കുഞ്ഞിമുഹമ്മദ് അവരെ മറന്നില്ല
backup
September 03 2017 | 07:09 AM
സുല്‍ത്താന്‍ ബത്തേരി: ഏറെ ദുരിതങ്ങള്‍ താണ്ടിയ കൊമ്മഞ്ചേരിക്കാര്‍ കാടിറങ്ങി നട്ടിലെത്തിയിട്ടും അവരെ മറക്കാതെ കുഞ്ഞിമുഹമ്മദ്. വര്‍ഷങ്ങളായി വനത്തിനുള്ളിലെ കൊമ്മഞ്ചേരി എന്ന ഗ്രാമത്തിലുള്ളവര്‍ക്ക് ഓണസമ്മാനം അവിടെയെത്തിച്ച് നല്‍കുന്നയാളാണ് ഇദ്ദേഹം. ഇത്തവണ അവര്‍ കാട്ടിലില്ലെങ്കിലും കുഞ്ഞിമുഹമ്മദ് തന്റെ പതിവ് തെറ്റിക്കാതെ അവര്‍ താമസിക്കുന്ന ചെതലയം കൊമ്പന്‍മൂലയിലെത്തി. ഇവിടെ താമസിക്കുന്ന അഞ്ചു കുടുംബങ്ങള്‍ക്കും ചെതലയത്തെ പൊതുപ്രവര്‍ത്തകനായ കുഞ്ഞിമുഹമ്മദിന്റ ഓണസമ്മാനം ഇത്തവണയും കിട്ടി. അരിയും പലവ്യഞ്ജനങ്ങളും പായസക്കൂട്ടുമടക്കം ഓണമാഘോഷിക്കുന്നതിന്നുള്ള എല്ലാമടങ്ങിയ കിറ്റാണ് തലച്ചുമടമായി കുഞ്ഞിമുഹമ്മദ് കോളനിയിലെത്തിച്ച് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."