മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ച സംഭവം: കരാറുകാരന്‍ അറസ്റ്റില്‍
പടിഞ്ഞാറത്തറ: നായ്മൂലയില്‍ റിസോര്‍ട്ട് നിര്‍മ്മാണസ്ഥലത്ത് മണ്ണെടുക്കുന്നതിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ തൊഴിലാളി മരിക്കാനിടയായതുമായി ബന്ധപ്പെട്ട് മനപൂര്‍വ്വമല്ലാത്ത നരഹത്യയുടെ പേരില്‍ കരാറുകാരനെ അറസ്റ്റുചെയ്തു.
കല്‍പ്പറ്റ പുഴമുടി തിരുത്തംപാടം രാജനെ(53)യാണ് പടിഞ്ഞാറത്തറ പൊലിസ് അറസ്റ്റുചെയ്തത്. അശാസ്ത്രീയമായി മണ്ണെടുത്തതിനും വേണ്ടത്ര തൊഴില്‍ സുരക്ഷയൊരുക്കാത്തതിനാലുമാണ് കേസെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് നിയപ്രകാരമാണോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നതെന്നറിയാന്‍ വില്ലേജ് ഓഫിസ്, പഞ്ചായത്ത്, കെ.എസ്.ഇ.ബി. തുടങ്ങിയവരോട് വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാല്‍ സ്ഥലമുടമയുള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മണ്ണിടിഞ്ഞുവീണ് മുട്ടില്‍ സ്വദേശി ഹസന്‍കുട്ടിയെന്ന കുഞ്ഞുമുഹമ്മദ് മരണപ്പെട്ടത്.
സംഭവത്തില്‍ മുണ്ടേരി സ്വദേശി ഉണ്ണികൃഷ്ണന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."