HOME
DETAILS
MAL
പൊഴുതനയില്‍ വീണ്ടും പുലിയുടെ കാല്‍പ്പാടുകള്‍: ആശങ്ക വിട്ടൊഴിയുന്നില്ല
backup
September 03 2017 | 07:09 AM
പൊഴുതന: ആറാം മൈലില്‍ വീണ്ടും പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതോടെ നാട്ടുകാര്‍ക്ക് ആശങ്ക വര്‍ധിച്ചു. കഴിഞ്ഞ ദിവസം ആറാം മൈലില്‍ പുലി കിണറില്‍ വീണിരുന്നു.
ഈ പ്രദേശത്തു തന്നെയാണ് വീണ്ടും പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്. പല വലിപ്പത്തിലുള്ള കാല്‍പ്പാടുകള്‍ കണ്ടതോടെ ഒന്നിലേറെ പുലികള്‍ ഉണ്ടെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
ആറാം മൈലിലെ മദ്‌റസക്ക് സമീപവും കഴിഞ്ഞദിവസം പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. ഈ ഭാഗത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."