HOME
DETAILS
MAL
ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് ബോംബെറിഞ്ഞതായി പരാതി
backup
September 03 2017 | 07:09 AM
തലശ്ശേരി: എരഞ്ഞോളിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞതായി പരാതി. വാടിയില്‍പീടികയിലെ കണ്ട്യന്‍ ശ്രീജേഷിന്റെ വീടിന് നേരെ വെള്ളിയാഴ്ച അര്‍ധരാത്രി ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞതായാണ് പരാതി.
തലശ്ശേരി സി.ഐ കെ.ഇ പ്രേമരാജന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആഴ്ചകള്‍ക്ക് മുമ്പ് പൊന്ന്യത്ത് സി.പി.എം കുടക്കളം ബ്രാഞ്ച് അംഗം ശ്രീജന് ബാബുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശ്രീജേഷിനെ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ പ്രതി ചേര്‍ത്തിരുന്നില്ല. ഈ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."