ത്യാഗ സ്മരണകള്‍ പുതുക്കി പെരുന്നാള്‍ ആഘോഷം
കാസര്‍കോട്: പ്രവാചകര്‍ ഇണ്ട്രബണ്ടാണ്ടഹിം(സ.അ), ഇസ്മായില്‍ (സ.അ) എന്നിവരുടെ ത്യാഗ സ്മരണകള്‍ പുതുക്കി ഇസ്‌ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. തികച്ചും ശാന്തമായ അന്തരീക്ഷത്തില്‍ നടന്ന പെരുന്നാള്‍ ആഘോഷത്തില്‍ പങ്കുചേരുന്നതിനു പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അതിരാവിലെ തന്നെ തങ്ങളുടെ പ്രദേശത്തുള്ള പള്ളികളിലേക്ക് ഒഴുകിയെത്തി.
ബലിപെരുന്നാളിന്റെ പ്രാധാന്യവും മഹത്വവും പൂര്‍ണമായും മനസ്സിലാക്കി കൊണ്ടുള്ള രീതിയിലായിരുന്നു ജില്ലയില്‍ പെരുന്നാള്‍ ആഘോഷം നടന്നത്. ആഘോഷം അതിരുവിടാതിരിക്കാന്‍ യുവാക്കള്‍ ഉള്‍പ്പെടെ പ്രത്യേകം ണ്ട്രശണ്ടണ്ടണ്ടണ്ടണ്ടദ്ധ പുലര്‍ത്തിയതു പെരുന്നാള്‍ണ്ടണ്ടആഘോഷത്തിനു പകിട്ടേകി. വണ്ടണ്ടിണ്ടശ്വാസികള്‍ക്ക് ഇസ്‌ലാമിക രീതിയും ആഘോഷത്തിന്റെ അതിരും വളരെ വ്യക്തമായ രീതിയില്‍ മനസ്സിലാക്കി കൊടുക്കുന്നതില്‍ ജില്ലയിലെ പള്ളികളിലെ ഇമാമുമാര്‍ പ്രത്യേക ഉത്‌ബോധനം നടത്തി. മതവിശ്വാസികള്‍ സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കെതിരേയും തിന്മകള്‍ക്കെതിരേയും പോരാടുമ്പോള്‍ തന്നെ സ്വയം ചെയ്യേണ്ട നിര്‍ബന്ധമായ ദിനകര്‍മ്മങ്ങളും ആരാധനകളും കൃത്യമായി ചെയ്യാനുള്ള സമീപനത്തിലും നിര്‍ബന്ധ ബുദ്ധി കാണിക്കണമെന്നും ഇമാമുമാര്‍ വിശ്വാസികളെ ഉണര്‍ത്തി. സമാധാനം വിഭാവനം ചെയ്യുന്ന മതത്തിന്റെ അനുയായികള്‍ നാട്ടില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ എപ്പോഴും പരിശ്രമം നടത്തണമെന്നും ഇവര്‍ ഈദ് സന്ദേശത്തിലൂടെ വിശ്വാസികള്‍ക്കു കൈമാറി.ബലി പെരുന്നാള്‍ ദിനം വെള്ളിയാഴ്ചയായതോടെ രാവിലെ എട്ടരയോടെ തന്നെ ഭൂരിഭാഗം പള്ളികളിലും പെരുന്നാള്‍ നമസ്‌കാരം നടന്നിരുന്നു. തുടര്‍ന്നു മറ്റു ചടങ്ങുകള്‍ കൂടി കഴിഞ്ഞ് ഒന്‍പതരയോടെ പള്ളിയില്‍ നിന്നിറങ്ങിയ വിശ്വാസികള്‍ പന്ത്രണ്ടോടെ വീണ്ടും പള്ളികളില്‍ ജുമുഅക്കു വേണ്ടി തിരിച്ചെത്തി. ഉച്ചക്കു ശേഷം ബന്ധു വീടുകളിലേക്കും മറ്റും സന്ദര്‍ശനം തുടങ്ങി.
ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലെയും ലക്ഷക്കണക്കിനു വരുന്ന മത വിശ്വാസികള്‍ മക്കയില്‍ സംഗമിച്ച അറഫാ ദിനവും തുടര്‍ന്നു നടന്ന പെരന്നാള്‍ ആഘോഷവും ഇതര മത വിശ്വാസികളോടുള്ള പരസ്പര സാഹോദര്യവും സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന ദൃശ്യവും ജില്ലയിലെങ്ങും പ്രകടമായിരുന്നു.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആതുരാലയങ്ങളില്‍ മുസ്‌ലിം യൂത്ത് ലീഗ്, ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ രോഗികള്‍ക്കും അണ്ടണ്ടണ്ടശണ്ടണ്ടരണര്‍ക്കും ഭക്ഷണ വിതരണവണ്ടണ്ടും ഉണ്ടായിരുന്നു. പടന്നക്കാട് മുസ്‌ലിം യൂത്ത് ലീഗ്, ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രി, സ്‌നേഹാലയം, പടന്നക്കാട് ലക്ഷം വീട് കോളനി എന്നിവിടങ്ങളില്‍ ഭക്ഷണം വിതരണം നടത്തി.
മുട്ടുന്തല ശാഖ എസ്.കെ.എസ്.എസ്.എഫ് ശംസുല്‍ ഉലമാ സുന്നി സെന്റര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഇരുനൂറോളം നിര്‍ധന രോഗികള്‍ക്കു ഭക്ഷണം നല്‍കി. ചടങ്ങ് അബൂദാബി കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ എം.എം നാസര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ആവിക്കല്‍ അധ്യക്ഷനായി.
തൃക്കരിപ്പൂര്‍: മുടങ്ങാതെ പത്താം വര്‍ഷവും പെരുന്നാള്‍ ഭക്ഷണപ്പൊതിയുമായി തങ്കയം ശാഖാ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തി. വര്‍ഷത്തില്‍ വരുന്ന രണ്ടു പെരുന്നാള്‍ ദിവസങ്ങളിലും ലീഗ് പ്രവര്‍ത്തകര്‍ ഭക്ഷണം എത്തിക്കുന്നുണ്ട്.
താലൂക്ക് ആശുപത്രിയില്‍ ഡോ. സി.കെ.പി കുഞ്ഞബ്ദുല്ല രോഗികള്‍ക്കു ഭക്ഷണപ്പൊതി വിതരണം ചെയ്തു.
ടി.വി അബ്ദുല്‍ വഹാബ്, എ.ജി നൂറുല്‍ അമീന്‍, എ.ജി.സി ഷംഷാദ്, മോഫിസ് തങ്കയം, ഷാഹിദ് ദാവൂദ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."