വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
തൃക്കരിപ്പൂര്‍: അവിട്ടം നാളില്‍ കവ്വായി കായലില്‍ മെട്ടമ്മല്‍ ബ്രദേഴ്‌സ് മെട്ടമ്മല്‍ സംഘടിപ്പിക്കുന്ന എ.പി.ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ണ്ട സ്വര്‍ണക്കപ്പിനു വേണ്ടിയുള്ള മൂന്നാമതു മലബാര്‍ ജലോത്സവത്തിന്റെ വിളംബര ണ്ടേഘണ്ടാഷയാത്ര സംഘടിപ്പിച്ചു.
ഇന്നണ്ടലെ വൈകിട്ട് നാലിനു മെട്ടമ്മല്‍ ബ്രദേഴ്‌സ് ക്ലബ് പരിസരത്തു നിന്നാരംഭിച്ച ഘോഷയാത്രയ്ക്കു നിശ്ചല-ചലന ദൃശ്യങ്ങള്‍, വിവിധ കലാപരിപാടികള്‍, ശിങ്കാരി മേളം, ബാന്‍ഡ് വാദ്യം, മുത്തുക്കുട എന്നിവ അകമ്പടിയായി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, പി.കെ ഫൈസല്‍, കെ.വി അമ്പു, കെ.വി ഗോലപാലന്‍, സംഘാടക സമിതി ഭാരവാഹികളായ വി.വി അബ്ദുല്ല, ജുനൈദ് മെട്ടമ്മല്‍, കെ ഗംഗാധരന്‍, വി.വി ഹാരിസ്, സി ഇബ്‌റാഹിം, വിവിധ സന്നദ്ധ സംഘടനാ ഭാരവാഹികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നു. മൂന്നു കിലോമീറ്ററിലധികം പ്രയാണം നടത്തിയ ശേഷം തൃക്കരിപ്പൂര്‍ ടൗണില്‍ സമാപിച്ചു. പ്രചരണത്തിന്റെ ഭാഗമായി ഇന്നു റോഡ് ഷോ സംഘടിപ്പിക്കും.
ജലോത്സവം നടക്കുന്ന കവ്വായി കായലിന്റെ തീരദേശ പഞ്ചായത്തുകളായ വലിയപറമ്പ, പടന്ന, ചെറുവത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെ റോഡ് ഷോ സഞ്ചരിച്ചു ജലോത്സവ നഗരിയില്‍ സമാപിക്കും. വീറും വാശിയും മുറ്റുന്ന ജലോത്സവത്തില്‍ പ്രചാരണം കവ്വായി കായല്‍ സംരക്ഷണം ഉയര്‍ത്തിക്കാട്ടിയാണ്. പ്രചാരണത്തിന്റെ ഭാഗമായി നാലുദിവസം സംസ്ഥാനത്തിന്റെ പതിനൊന്ന് ജില്ലകളില്‍ പര്യടനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."