ഇക്കോ വില്ലേജില്‍ വെള്ളം കയറി; സന്ദര്‍ശകരെ രക്ഷപ്പെടുത്തി
കരുവാരകുണ്ട്: പെരുന്നാള്‍ ദിവസം വൈകിട്ട് മലയോര മേഖലയിലനുഭവപ്പെട്ട കനത്ത മഴയില്‍ ഇക്കോ വില്ലേജിലെ കുട്ടികളുടെ പാര്‍ക്കില്‍ വെള്ളം കയറി വന്‍ നാശനഷ്ടം. ഒലിപ്പുഴയില്‍ ഫെഡല്‍ ബോട്ടുകളില്‍ സവാരി നടത്തിയ കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ചിറക്കല്ക്കുണ്ട് പാലത്തില്‍ വെള്ളം കവിഞ്ഞൊഴുകിയാണ് സമീപ്പത്തുള്ള കൃഷിയിടത്തിലൂടെ വെള്ളം ഇക്കോ വില്ലേജിലേക്കെത്തിയത്. നിമിഷനേരംകൊണ്ട് ഒലിപ്പുഴയിലേ ഇക്കോ വില്ലേജ് ഡാമില്‍ വെള്ളം നിറയുകയായിരുന്നു. നാട്ടുകാരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ഇക്കോ വില്ലേജില്‍ പെരുന്നാള്‍ പ്രമാണിച്ചു സന്ദര്‍ശകരുടെ വന്‍ തിരക്കായിരുന്നു. കല്കുണ്ട് മലവാരത്ത് ഉരുള്‍പൊട്ടിയതായും സൂചനയുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കുണ്ടോടയില്‍ ഒലിപ്പുഴയോരത്തെ ഒന്‍പതോളം വീടുകളില്‍ വെള്ളം കയറി. കല്കുണ്ട് മാമ്പറ്റ പാലത്തിനു മുകളിലുടെ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."