ക്വട്ടേഷന്‍ സംഘത്തിലെ നാലുപേര്‍ പിടിയില്‍
വണ്ടൂര്‍: എടവണ്ണയില്‍ വിരമിച്ച എസ്.ഐക്കും കുടുംബത്തിനും നേരെ നടന്ന വധശ്രമത്തിലെ സംഘാംഗങ്ങള്‍ വണ്ടൂര്‍ പൊലിസിന്റെ പിടിയില്‍. ആലുവ സ്വദേശികളായ കരിയാമ്പുറം തോട്ടുമുഖം മനാഫ് (26), കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ മരങ്ങാട്ട് ബുക്കാരി സുധീര്‍ (40), എറണാകുളം കൈപ്പട്ടൂര്‍ പുത്തേടത്ത് കുര്യാക്കോസ് (29), പാതായ്കുളം കളിയാട് നജീബ് എന്ന ഓട്ടോ നജീബ് (40)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികളില്‍ ആറാമനായ ശ്യാം പൊലിസിനെ വെട്ടിച്ചു കടന്നുകളഞ്ഞു.ഇയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിനു സമീപം താമസിക്കുന്ന റിട്ട. എസ്.ഐ വടക്കന്‍ മുഹമ്മദിനെയും കുടുംബത്തെയും വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. ഇവരെ ഭീഷണിപ്പെടുത്തി വടിവാള്‍, ജാക്കി ലിവര്‍ എന്നിവ ഉപയോഗിച്ച് ആക്രമിച്ചു പരുക്കേല്‍പ്പിച്ചു. സംഭവത്തിലെ ഇടനിലക്കാരനായ വേങ്ങര കൊളപ്പുറത്ത് വെണ്ണേക്കോട് ഉഷസില്‍ സജീഷിനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
റിട്ട. എസ്.ഐയുടെ മകന്‍ സഹീര്‍ വിദേശത്തു നടത്തുന്ന മൊബൈല്‍ സ്ഥാപനവുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക ഇടപാടിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് അക്രമത്തിലേക്കു നയിച്ചത്. അമിത ആദായത്തിനു വിദേശത്തു പലിശയ്ക്കു പണം നല്‍കുന്ന മലപ്പുറം സ്വദേശികളുമായി സഹീറിനു ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നു. പണം തിരികെ നല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ക്കു കരണം. നാട്ടില്‍ തിരിച്ചെത്തിയ സഹീറിനെ സംഘത്തലവന്‍ വിദേശത്തുനിന്നു പലതവണ ഇന്റര്‍നെറ്റിൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. സഹീറിന്റെ ബാധ്യത പിതാവ് വീട്ടിയിരുന്നെങ്കിലും വീണ്ടും പണം ആവശ്യപ്പെട്ടതോടെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രനു പരാതി നല്‍കി. പരാതിയില്‍ പൊലിസ് അന്വേഷണം നടത്തുന്നതിനിടെയായിരുന്നു കുടുംബത്തിനു നേരെ ആക്രമണമുണ്ടായത്.
പ്രതികളെ ആലുവയില്‍വച്ചാണ് പിടികൂടിയത്. ഇവരെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, പെരിന്തല്‍ മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, വണ്ടൂര്‍ സി.ഐ.എ.ജെ ജോണ്‍സണ്‍, എ.എസ് ഐമാരായ എം. അസൈനാര്‍, സി.പി സന്തോഷ്, സി.പി മുരളി, കെ. ബഷീര്‍, മോഹന കൃഷ്ണന്‍, സി.പി ഒമാരായ രാജന്‍, അനീഷ് ചാക്കോ, ജിറ്റ്‌സ്, എന്‍.ടി കൃഷ്ണകുമാര്‍, ഷൈജു, സ്വയംപ്രഭ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."