അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ കെട്ടിടത്തില്‍
ആനക്കര : തൃത്താല ഗവ കോളജിന്റെ കെട്ടിട നിര്‍മ്മാണം മന്തഗതിയില്‍ പുരോഗതിയിലേക്ക് കൂറ്റനാട് പടിഞ്ഞാറങ്ങാടി റോഡില്‍ മല റോഡിന് സമീപമാണ് കോളേജ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തൃത്താല വെള്ളിയാങ്കല്ല് ലിഫ്ട് ഇറിഗേഷന്‍ പദ്ധതി കാര്യാലയമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ട കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് ഉദ്ഘാടത്തിലേക്കാള്‍ വേഗതയുണ്ടായിരുനില്ല.മാസങ്ങളോളം നിര്‍മാണം നിലച്ച നിലയിലായിരുന്നു പ്രവര്‍ത്തനം നടന്നിരുന്നത്. അടുത്ത അധ്യയനവര്‍ഷം പുതിയ കോളജ് കെട്ടിടത്തില്‍ ക്ലാസുകള്‍ കൂറ്റനാട് നടത്താനാകുമെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് ആദ്യഘട്ട നിര്‍മാണജോലികള്‍ നടക്കുന്നത്. 15 ക്ലാസ് മുറികളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്.
പ്രിന്‍സിപ്പലിന്റെ ഓഫീസ്, വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ എന്നിവയും ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന കെട്ടിടത്തിലുണ്ടാകും. ഇവയുടെ നിര്‍മാണം അടുത്ത അധ്യയനവര്‍ഷം ആരംഭത്തില്‍ത്തന്നെ പൂര്‍ത്തിയാക്കി ക്ലാസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്ന് എം.എല്‍.എ പറഞ്ഞു.
ലബോറട്ടറി, കാന്റീന്‍, ലൈബ്രറി തുടങ്ങിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിരേഖയുണ്ടാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ബിരുദ കോഴ്‌സുകളായ ബി.കോം, ബി.എസ്സി മാത് സ്, ബി.എ ഇംഗ്ലീഷ് എന്നിവയാണ് നിലവില്‍ കോളജിലുള്ളത്. മലയാളം, കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, പി.ജി കോഴ്‌സുകള്‍ എന്നിവ കോളേജില്‍ ആരംഭിക്കുന്നതിനുള്ള ശ്രമം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
നാല് വര്‍ഷം മുന്‍മ്പ് കൊട്ടിഘോഷിച്ച് തറക്കല്ലിടല്‍ നടന്നത്. എന്നാല്‍ പിന്നീട് ഉദ്ഘാടനത്തിന്റെ വേഗത നിര്‍മ്മാണത്തിനുണ്ടായില്ല.ഇതിനിടയില്‍ യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫിലേക്ക് ഭരണം മാറുകയും ചെയ്തതോടെ നിര്‍മ്മാണം പൂര്‍ണ്ണമായി നിലച്ചു. കെട്ടിട നിര്‍മാണം പൂര്‍ത്തിയാവാത്തതില്‍ പലഭാഗത്തു നിന്നും പ്രതിഷേധമുണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടിയുണ്ടായിരുന്നു. 2003 ഡിസംബര്‍ 19നാണ് സര്‍ക്കാര്‍ കോളേജെന്ന തൃത്താലക്കാരുടെ സ്വപ്നത്തിന് തറക്കല്ലിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."