മലമ്പുഴ ഡാമിലെ ജലനിരപ്പ് വര്‍ധിക്കാത്തതിനെക്കുറിച്ച് അന്വേഷണം നടത്തണം
പാലക്കാട്: ജില്ലയിലെ മലമ്പുഴ ഡാം ഒഴികെ മറ്റ് എല്ലാ ഡാമുകളിലെ ജലനിരപ്പും കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസത്തെ ജലനിരപ്പിനേക്കാള്‍ കൂടുതലായിരിന്നിട്ടും, മലമ്പുഴ ഡാമിലെ ജലനിരപ്പ് വര്‍ദ്ധിക്കാത്തതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ജില്ലാ കര്‍ഷക സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന വാളയാര്‍ ഡാമില്‍ പോലും കഴിഞ്ഞവര്‍ഷത്തേക്കാള്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
മലമ്പുവ അണക്കെട്ടിലേക്കുള്ള പ്രധാന ജലസ്രോതസായ ഒന്നാം പുഴയുടെ ഉത്ഭവസ്ഥാനമായ അടുപ്പുകൂട്ടിമലയില്‍ നിന്നുള്ള വെള്ളമാണ് ഏറ്റവും കൂടുതല്‍ ലഭിച്ചുകൊണ്ടിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട് സര്‍ക്കാര്‍ ഇവിടെ ചെക്ക്ഡാം നിര്‍മിച്ച് നീരൊഴുക്കിന്റെ ഗതിമാറ്റി വെള്ളം തമിഴ്‌നാട് കൊണ്ടുപോയതിനുശേഷമുള്ള വര്‍ഷങ്ങളില്‍ മലമ്പുഴ ഡാം നിറഞ്ഞ് കവിഞ്ഞ് സുഭിക്ഷമാക്കുന്ന സ്ഥിതി ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചിട്ടും മലമ്പുഴഡാമിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയരാത്തത് കര്‍ഷകരെ ആശങ്കിയിലാക്കുന്നു. ഈ നില തുടര്‍ന്നാല്‍ രണ്ടാംവിള നെല്‍കൃഷി കഴിഞ്ഞ വര്‍ഷത്തെ പോലെ ഉണക്കം സംഭവിക്കുമെന്നത് മുന്നില്‍ കണ്ട് കര്‍ഷകര്‍ രണ്ടാംവിള തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ഒന്നാം പുഴയിലേക്കുള്ളതും, മറ്റ് സ്രോതസുകളിലെ നീരൊഴുക്ക് തടസ്സത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കാണിച്ച് ജില്ലാ കര്‍ഷക സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാ സെക്രട്ടറി ഐ സി ബോസ്, ഡാം ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."