HOME
DETAILS

സ്ഥാനം നഷ്ടപ്പെട്ട് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

  
backup
September 03 2017 | 08:09 AM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d

 

പുത്തന്‍ചിറ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പ്രസിഡന്റായിരുന്ന കെ.വി സുജിത് ലാലിന് ഇതോടെ പ്രസിഡന്റ് സ്ഥാനം നഷ്ടമായി. അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ പത്ത് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ നാലുപേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
ബി.ജെ.പി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. യു.ഡി.എഫിലെ ഏഴ് അംഗങ്ങള്‍ക്കൊപ്പം സി.പി.എം ലെ മൂന്ന് അംഗങ്ങള്‍ കൂടി വോട്ട് രേഖപ്പെടുത്തിയതോടെയാണ് അവിശ്വാസപ്രമേയം പാസായത്. സി.പി.ഐ യിലെ നാല് മെമ്പര്‍മാരാണ് അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത്ത്‌ലാലിനോടുള്ള എതിര്‍പ്പ് കാരണമാണ് സി.പി.എം അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത്. സി.പി.എമ്മില്‍ നിന്ന് തെറ്റിപിരിഞ്ഞ് ജനകീയ കമ്മ്യൂനിസ്റ്റ് മൂവ്‌മെന്റ് രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച കെ.വി സുജിത് ലാലാനോട് സി.പി.എം നുള്ള എതിര്‍പ്പ് ശക്തമാണ്. സുജിത് ലാലിന്റെ പാര്‍ട്ടി ഒടുവില്‍ സി.പി.ഐയില്‍ ലയിച്ചതോടെയാണ് സി.പി.എമ്മിന്റെ എതിര്‍പ്പ് രൂക്ഷമായത്. അതിനിടെ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച എം.പി സോണിയെ കോണ്‍ഗ്രസ് തിരിച്ചെടുക്കുകയും ചെയ്തു.
ഇതോടെ യു.ഡി.എഫിന് ഏഴും സുജിത്ത്‌ലാല്‍ അടക്കം എല്‍.ഡി.എഫിന് ഏഴും അംഗങ്ങളായി. ഇപ്പോള്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണുള്ളത്. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത്ത്‌ലാല്‍ നേതൃത്വം നല്‍കിയിരുന്ന ജനകീയ കമ്മ്യൂനിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി മെയ് 29നാണ് സി.പി.ഐയില്‍ ലയിച്ചത്. സി.പി.എം പ്രതിനിധിയായി പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള സുജിത്ത്‌ലാല്‍ പാര്‍ട്ടിയുമായി തെറ്റിയാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് ജനകീയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച സുജിത്ത്‌ലാല്‍ വിജയിക്കുകയും ചെയ്തു. ആകെയുള്ള 15 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ആറ് അംഗങ്ങള്‍ വീതവും ബി.ജെ.പി ക്കും ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിനും യു.ഡി.എഫ് വിമതനും ഓരോ അംഗവും ഉണ്ടായിരുന്നു. യു.ഡി.എഫ് വിമതനായ എം.പി സോണിയെ ആദ്യം എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനത്തെത്തിച്ചു.
തുടര്‍ന്ന് യു.ഡി.എഫ് സുജിത്ത്‌ലാലിനെ ഒപ്പം കൂട്ടി ബി.ജെ.പി.യുടെ സഹായത്താല്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് സോണിയെ നീക്കി. പിന്നീട് പ്രസിഡന്റ് സ്ഥാനം സുജിത്ത്‌ലാലിന് യു.ഡി.എഫ് നല്‍കുകയായിരുന്നു. തുടര്‍ന്ന് സുജിത്ത്‌ലാല്‍ സി.പി.ഐയുമായി ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ യു.ഡി.എഫ് പിന്തുണ പിന്‍വലിച്ചു. പിന്തുണ പിന്‍വലിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇറക്കാനുള്ള അംഗബലം ഇല്ലാത്തത് യു.ഡി.എഫിനെ വെട്ടിലാക്കി. ഇതിനിടയില്‍ വിമതനായതിന്റെ പേരില്‍ നടപടി നേരിട്ട എം.പി സോണിയെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. സോണി കൂടി എത്തിയതോടെ യു.ഡി.എഫിന് ഏഴും സുജിത്ത്‌ലാല്‍ അടക്കം എല്‍.ഡി.എഫിന് ഏഴും അംഗങ്ങളായിട്ടുണ്ട്. ഒരു അംഗം മാത്രമുള്ള ബി.ജെ.പി നിര്‍ണായകമാണ്.
ബി.ജെ.പിയുടെ പിന്തുണ ആവശ്യമില്ലെന്നും അത്തരത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തില്ലെന്നും ഇരു മുന്നണികളും നയപ്രഖ്യാപനം നടത്തിയിട്ടുണ്ട്. അത്‌കൊണ്ട് വോട്ടെടുപ്പില്‍ ബി.ജെ.പി വിട്ടുനില്‍ക്കുകയാണ് ചെയ്തത്. അതേസമയം പാര്‍ട്ടി വിട്ട് നിര്‍ണായക സമയത്ത് ഭരണം നഷ്ടപ്പെടുത്തുന്ന തരത്തില്‍ പരസ്യമായി വെല്ലുവിളി നടത്തി പ്രതിസന്ധി സൃഷ്ടിച്ച സുജിത്ത്‌ലാലിനേയും പാര്‍ട്ടിയേയും സി.പി.ഐയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫില്‍ കല്ല്കടി സൃഷ്ടിക്കുകയുണ്ടായി. സുജിത്ത്‌ലാലുമായി അടുത്തിടെ ഉണ്ടായ തര്‍ക്കവും കയ്യാങ്കളിയും ഇതിന്റെ ഭാഗമായിരുന്നു. അതുകൊണ്ടാണ് സുജിത്ത്‌ലാലിനെതിരേ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ സി.പി.എം അനുകൂലിച്ചത്. സുജിത്‌ലാല്‍ കൊടും ചതിയാണ് ചെയ്തിട്ടുള്ളതെന്നാണ് സി.പി.എമ്മിന്റെ നിലപാട്.
അതേസമയം ജനകീയ കമ്മ്യൂനിസ്റ്റ് മൂവ്‌മെന്റും സുജിത്ത്‌ലാലും ബി.ജെ.പിയോട് അടുക്കാതിരിക്കാനാണ് സ്വാഗതം ചെയ്തതെന്നാണ് സി.പി.ഐ നേതാക്കളുടെ വിശദീകരണം. വൈസ് പ്രസിഡന്റ് ബീന സുകുമാരനെതിരേ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായില്ല. അവിശ്വാസ പ്രമേയത്തെ എതിര്‍ത്തും അനുകൂലിച്ചും ഏഴ് പേര്‍ വീതം വോട്ട് ചെയ്തതോടെയാണ് പരാജയപ്പെട്ടത്. ഇതോടെ വൈസ് പ്രസിഡന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കും. രണ്ടാഴ്ചക്ക് ശേഷമാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ട് നടക്കുക. പുതിയ പ്രസിഡന്റ് ആരാകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago