ടൂറിസം വകുപ്പിന്റെ പ്രാദേശിക ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രാദേശിക വേദികളായ ശംഖുമുഖം, കോവളം, നെയ്യാര്‍ഡാം, അരുവിക്കര, വര്‍ക്കല, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തിരി തെളിയും.
നെയ്യാര്‍ ഡാമില്‍ ഇന്ന് വൈകിട്ട് അഞ്ചിന് സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് എ.പി.ജെ സ്മാരക കലാസമിതി അവതരിപ്പിക്കുന്ന സംഗീത സായാഹ്നം.
നാലിന് വൈകിട്ട് ആറ് മണിക്ക് ഡാന്‍സ്. അഞ്ചാം തിയതി വൈകിട്ട് അഞ്ച് മണിക്ക് സമൂഹ തിരുവാതിര, വൈകിട്ട് ആറരക്ക് വില്‍ കലാമേള. എട്ടിന് വൈകിട്ട് നാല് മണിക്ക് സാംസ്‌കാരിക ഘോഷയാത്ര മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്യും.
അരുവിക്കരയില്‍ ഇന്നു വൈകിട്ട് ഡോ.എ സമ്പത്ത് എം.പി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കെ .എസ് ശബരിനാഥന്‍ എം. എല്‍. എ അധ്യക്ഷനാകും.തുടര്‍ന്ന് നാടന്‍ കലാരൂപങ്ങള്‍. നാളെ വൈകിട്ട് എഴ് മണിക്ക് കോമഡി ഷോ, അഞ്ചാം തിയതി രാത്രി എഴിന് കവിയരങ്ങ് , എട്ടിന് നാടകം , ആറാം തിയതി രാത്രി ഏഴിന് നാട്ടു ചന്തം, നാടന്‍ പാട്ടും നാട്ടുകലകളും, ഏഴാം തിയതി രാത്രി 7 മണിക്ക് ഡാന്‍സ്, ഏഴ്, എട്ട് , ഒന്‍പത് തിയതികളില്‍ രാത്രി എട്ടിന് ഗാനമേള.
ചിറയിന്‍കീഴില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ജലോത്സവ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ആറ് മണിക്ക് നൃത്തസന്ധ്യ.
നാളെ വൈകിട്ട് ഏഴ് മണിക്ക് സിനി ആര്‍ട്ടിസ്റ്റ് കിഷോറും സംഘവും നയിക്കുന്ന മ്യുസിക് ഫ്യൂഷന്‍, അഞ്ചിന് രാവിലെ അത്തപ്പൂക്കള മത്സരം, 10.30 ന് നീന്തല്‍ മത്സരങ്ങള്‍, 2.30 ന് വിവിധ തരം വള്ളങ്ങളുടെ മത്സരം, നാല് മണിക്ക് ചുണ്ടന്‍ വള്ളമത്സരം, ആറിന് ജലഘോഷയാത്ര, എഴ് മണിക്ക്, സമാപന സമ്മേളനവും സമ്മാനദാനവും ടൂറിസം മന്ത്രി. കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ശംഖുമുഖത്ത് നാളെ വൈകിട്ട് ഏഴിന് ഗാനമേള , അഞ്ചാം തിയതി വൈകിട്ട് ആറിന് സംഘഗാനം,ഏഴിന് നൃത്ത പരിപാടി (കവിതാ ഡാന്‍സ് അക്കാദമി ), ആറിന് വൈകിട്ട് ഏഴ് മണിക്ക് മെഗാ മാജിക് ഷോ, ഏഴാം തിയതി ഏഴിന് കോമഡി ക ഫേ, എട്ടിന് രാത്രി ഏഴ് മണിക്ക് സ്റ്റേജ് ഷോ.
കോവളത്ത് അഞ്ചിന് വൈകിട്ട് ആറ് മണിക്ക് തെയ്യം. രാത്രിഏഴിന് സംഗീതകച്ചേരി. ഏവിന് വൈകിട്ട് അഞ്ച് മണി മുതല്‍ സമാപന സമ്മേളനം തുടര്‍ന്ന് ടീം ഓഫ് ട്രിവാന്‍ഡ്രം അവതരിപ്പിക്കുന്ന മിമിക്‌സ് . വര്‍ക്കലയില്‍ നാളെ വൈകിട്ട് ആറിന് മണിക്ക് നാടന്‍പാട്ട്, ആറിന് വൈകിട്ട് എഴ് മണിക്ക് ഉത്സവച്ചിരി പൂരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."