കാത്ത് ലാബ് മെഡിക്കല്‍ കോളജിന്റെ ചരിത്രത്തിലെ നാഴികക്കല്ല്: കെ.കെ ശൈലജ
തിരുവനന്തപുരം: പ്രവര്‍ത്തനസജ്ജമായ രണ്ടാമത്തെ കാത്ത് ലാബ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ.
വീണ്ടും അനേകം പാവപ്പെട്ട രോഗികള്‍ക്ക് മികച്ച ഹൃദയ ചികിത്സ നല്‍കാന്‍ ഈ കാത്ത് ലാബിലൂടെ കഴിയും. മെഡിക്കല്‍ കോളജിലെ പുതിയ കാത്ത് ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാത്ത് ലാബ് ഉള്‍പ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങള്‍ ഒരെണ്ണം മാത്രമുള്ളത് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. നിലവിലുള്ള ഉപകരണത്തിന് കേടുപാട് സംഭവിച്ചാല്‍ ആ ആശുപത്രിയുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കും. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള അത്യാധുനിക ഉപകരണങ്ങളും ഉറപ്പു വരുത്തും.
മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി കെട്ടിടം നിര്‍മാണം മാത്രമല്ല ഉപകരണങ്ങള്‍ വാങ്ങാനും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു സ്വാഗതം പറഞ്ഞു. പി.എസ്.സി. അംഗം ഡോ. ഡി. രാജന്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡോ. സന്തോഷ് കുമാര്‍, ഡോ. ജോബി ജോണ്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥ്, ഡോ. ജോര്‍ജ് കോശി, നഴ്‌സിംഗ് ഓഫിസര്‍ ഉദയറാണി സംസാരിച്ചു.
മെഡിക്കല്‍ കോളജിലെ നിലവിലെ രണ്ടാമത്തെ കാത്ത് ലാബാണ് പ്രവര്‍ത്തനസജ്ജമായത്. അഞ്ചരക്കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. രണ്ട് കാത്ത് ലാബ് സൗകര്യമുള്ള സര്‍ക്കാര്‍ മേഖലയിലെ ഒരേയൊരു മെഡിക്കല്‍ കോളജായിരിക്കും തിരുവനന്തപുരം മെഡിക്കല്‍ കോളജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."