HOME
DETAILS

ഓണാഘോഷവും ഘോഷയാത്രയും നടത്തി

  
backup
September 03 2017 | 08:09 AM

%e0%b4%93%e0%b4%a3%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%b5%e0%b5%81%e0%b4%82-%e0%b4%98%e0%b5%8b%e0%b4%b7%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b4%9f

 

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടിക്ക് തുടക്കമായി. ഒന്നാം ദിവസം സാംസ്‌ക്കാരിക സമ്മേളനത്തോടെ ആരംഭിച്ച പരിപാടി ഓട്ടന്‍തുള്ളല്‍, കടമ്മനിട്ട പടയണി, നാടകം, ഗാനമേള എന്നീ കലാപരിപാടികളോടെ സമാപിച്ചു. ഇന്ന് വൈകിട്ട് ആറിന് കോല്‍ക്കളി, ഏഴിന് ഗസല്‍, സംഗീത നിശ എന്നിവ അരങ്ങേറും. നാളെ വൈകിട്ട് ആറിന് കളരിപയറ്റ്, ഏഴിന് നാടകം എന്നിവ അരങ്ങേറും. സെപ്റ്റംബര്‍ അഞ്ചിന് കേരള ഫ്യൂഷന്‍ ഡാന്‍സ്, ഐവര്‍ കളി, കോല്‍കളി, ഗാനസന്ധ്യ എന്നിവ സംഘടിപ്പിക്കും. എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ ജില്ലയില്‍ നിന്നുളള കലാകാരന്‍മാര്‍ക്ക് പരിപാടി അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും.
കടുത്തുരുത്തി: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ ഓണാഘോഷവും ഘോഷയാത്രയും നടത്തി. കടുത്തുരുത്തി ഗവണ്‍മെന്റ് സ്‌കൂളില്‍ നിന്നും സംസ്‌കാരികഘോഷ യാത്രയോടെ പരിപാടികള്‍ ആരംഭിച്ചു. മഹാബലി തമ്പുരാന്റെ പിന്നില്‍ പരമ്പരാഗത വേഷപകര്‍ച്ചയോടെ പഞ്ചായത്തിലെ പത്തൊന്‍പത് വാര്‍ഡുകളില്‍ നിന്നുമുളള കുടുംബശ്രീ പ്രവര്‍ത്തകര്‍ ഘോഷയാത്രയില്‍ നിറഞ്ഞു നിന്നു. വിവിധ സ്‌കൂളുകളില്‍ നിന്നുമുളള എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എസ്.പി.സി പ്രവര്‍ത്തകര്‍ ഘോഷായാത്രയില്‍ പങ്കെടുത്തു. വാര്‍ഡ് വികസന സമിതികളുടെ നേതൃത്വത്തിലുളള കഥകളിയും തെയ്യവും കവാടിയാട്ടവും ദേവനൃത്തവും മയിലാട്ടവും അര്‍ദ്ധനാരി ന്യത്തവും പുലികളിയും ഘോഷയാത്രയെ വര്‍ണഭമാക്കി. ചെണ്ടമേള അടക്കമുളള വിവിധതാള മേളങ്ങള്‍ ഘോഷയാത്രക്ക് ഉത്സവപകിട്ടേകി. പ്രച്ഛന്ന വോഷങ്ങളും അലങ്കരിച്ച വാഹനങ്ങളില്‍ നിശ്ചലദ്യശ്യങ്ങളും ആനന്ദകാഴ്ചയായി. കടുത്തുരുത്തി സി.വി.എന്‍ കളരിയിലെ ആഭ്യാസികളുടെ കളരിപ്പയറ്റ് പ്രകടനത്തോടെ ഘോഷയാത്ര സമാപിച്ചു. തുടര്‍ന്ന് ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ നടത്തിയ സംസ്‌കാരിക സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ആല്‍ബട്ട് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, തോമസ് വെട്ടുവഴി പ്രസംഗിച്ചു.
ഈരാറ്റുപേട്ട: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പി.ടി.എയുടെയും സ്‌കൂള്‍ വികസന സമിതിയുടെയും നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. നഗരസഭാംഗം കെ.പി മുജീബ്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ വി.എം അബ്ദുല്ലാഖാന്‍, പി.ടി.എ പ്രസിഡന്റ് വി.എ പരിക്കൊച്ച് പ്രസംഗിച്ചു. അത്തപ്പൂക്കള മത്സരവും കലാകായിക മത്സരങ്ങളും നടത്തി.
ഈരാറ്റുപേട്ട: സഫലം 55 പ്ലസ് യൂനിറ്റ് കുടുംബ സംഗമവും ഓണാഘോഷവും കിഴതടിയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോജോ ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് തോമാച്ചന്‍ പുളിക്കല്‍ അധ്യക്ഷനായി. ഡോ. രാജു ഡി. കൃഷ്ണപുരം, പ്രഫ. കെ.പി ആഗസ്തി, പ്രഫ. കെ.പി ജോസഫ്, വി.എം അബ്ദുല്ലാഖാന്‍, രവി പുലിയന്നൂര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago