HOME
DETAILS
MAL
മാതൃകാപരം ഈ ഓണാഘോഷം
backup
September 03 2017 | 08:09 AM
പാലാ: ഓണാഘോഷത്തിന്റെ മറവില്‍ കാംപസുകളിലെ ലഹരി ഉപയോഗം വ്യാപകമാകുന്ന അവസരത്തില്‍ കോളജ് അധികൃതര്‍ നടത്തിയ ഇടപെടല്‍ മാതൃകയായി. പാലാ നഗരത്തിന് സമീപത്തെ പ്രമുഖ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് കോളജിലാണ് മാതൃകാപരമായ മുന്‍കരുതലുമായി മാനേജ്മെന്റ് രംഗത്തെത്തിയത്.
രാവിലെ മുതല്‍ കോളജിലെത്തിയ ആണ്‍കുട്ടികളെ മൗത്ത് അനലൈസറിലൂടെ ഊതിച്ച് ലഹരിയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കാംപസില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ക്ലാസുകളിലും കാംപസിലും പരിശോധനകള്‍ നടത്തിയ ശേഷമാണ് പരിപാടികള്‍ തുടങ്ങിയതും. ലഹരി വിമുക്തമായ ആഘോഷപരിപാടികളില്‍ ഓണപ്പൂക്കളവും പായസ വിതരണവും, കലാ-കായിക പരിപാടികളും എല്ലാം വിദ്യാര്‍ഥികള്‍ക്ക് ഹൃദ്യമായ അനുഭവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."