മലങ്കര ജലാശയത്തില്‍ ഇന്ന് നാടന്‍ വള്ളംകളി മത്സരം
തൊടുപുഴ: കൈപ്പ പൊന്‍പുലരി ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തിലുള്ള നാടന്‍ വള്ളംകളി മത്സരം ഇന്ന് ഉച്ചയ്ക്ക് 12ന് കാഞ്ഞാര്‍ കൈപ്പക്കവല മലങ്കര ജലാശയത്തില്‍ നടക്കും. അഞ്ചുപേര്‍ വീതം തുഴയുന്ന വള്ളംകളി മത്സരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലംഗം സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. കാഞ്ഞാര്‍ സിഐ മാത്യു ജോര്‍ജ് മത്സരം ഫ്‌ളാഗ് ഓഫ് ചെയ്യും. സമാപനസമ്മേളനം റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയര്‍മാന്‍ കെ വി സണ്ണി അധ്യക്ഷനാവും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ എല്‍ ജോസഫ് മുഖ്യാതിഥിയായിരിക്കും. സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുത്ത അലോഷി ജോസഫിനെ ചടങ്ങില്‍ ആദരിക്കും. സംസ്ഥാന കാര്‍ഷിക കടാശ്വാസ കമീഷന്‍ അംഗം പ്രൊഫ. എം ജെ ജേക്കബ് ഓണസന്ദേശം നല്‍കും.മത്സരവിജയികള്‍ക്ക് എവര്‍ റോളിങ് ട്രോഫിക്ക് പുറമെ ഒന്നാംസമ്മാനമായി 10,004 രൂപയും രണ്ടാംസമ്മാനമായി 5,004 രൂപയും മൂന്നാം സമ്മാനമായി 3,004 രൂപയും നല്‍കും. സമാപനത്തിന് മുന്നോടിയായി പ്രദര്‍ശന തുഴയലുമുണ്ടാവും. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ രാവിലെ 11 ഓടെ നേരിട്ടെത്തി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സിജു ജോസഫ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."