ജില്ലാതല ഓണം ടൂറിസം വാരാഘോഷം ഇന്നു മുതല്‍
ചെറുതോണി: ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. ഡിടിപിസി സഹായത്തോടെ ഇത്തവണ ജില്ലയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ചെറുതോണി, രാമക്കല്‍മേട്, കുമളി,തൊടുപുഴ, മൂന്നാര്‍ എന്നിവിടങ്ങളില്‍ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചരിക്കുന്നത്. ഇതിനു പുറമേ ഗ്രാമീണ മേഖലകളിലും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓണം ടൂറിസം വാരാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എം എം മണി നിര്‍വഹിക്കും. വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തും ഡിടിപിസിയും ചേര്‍ന്ന് നടത്തുന്ന ആഘോഷങ്ങള്‍ക്ക് രാവിലെ 10 ന് ജില്ലാ കലക്ടര്‍ ജി.ആര്.ഗോകുല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പൂക്കള മത്സരം, മാവേലി എഴുന്നള്ളത്ത്, ഓണപ്പാട്ട് മത്സരം,വോളീബോള്‍ മത്സരം, ഘോഷയാത്ര എന്നിവ നടത്തും. ജോയ്സ് ജോര്‍ജ് എംപി, റോഷി അഗസ്റ്റ്യന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ജി.ആര്.ഗോകുല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ഡിടിപിസി നിര്‍വാഹക സമിതി അംഗങ്ങളായ സി വി വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍,വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികള്‍ സംസാരിക്കും. ടൂറിസം സെമിനാര്‍, നാടന്‍ കലാപരിപാടികള്‍ എന്നിവ നടക്കും.
രാമക്കല്‍മേട് ടൂറിസം സെന്ററില്‍ ഓണാഘോഷ പരിപാടികള്‍ ഏഴ്, എട്ട് തീയതികളില്‍ നടക്കും. മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. കലാകായിക മത്സരങ്ങള്‍, സാംസ്കാരിക റാലി, സമ്മേളനം എന്നിവ നടക്കും. തൊടുപുഴയില്‍ മര്‍ച്ചന്റ് അസോസിയേഷനും ഡിടിപിസിയും നഗരസഭയും സംയുക്തമായി ആറു മുതല്‍ ഒന്‍പത് വരെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഓണം ടൂറിസം വാരാഘോഷത്തിന്റെ ജില്ലാ തല സമാപന സമ്മേളനം മൂന്നാറില്‍ 10 ന് വൈകിട്ട് നാലിന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും.
എസ്.രാജേന്ദ്രന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ചെയര്‍മാനും ഡിടിപിസി സെക്രട്ടറി ജയന് പി ജയന് കണ്‍വീനറുമായ സമിതിയാണ് ഓണാഘോഷ പരിപാടികള്‍ക്ക് നേത്യത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."