പ്രതിരോധത്തിന് ഇനി പെണ്മുഖം; നിര്‍മല സീതാരാമന് ഇന്ത്യയുടെ പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധത്തിന് കരുത്തു പകരാന്‍ ഇനി പെണ്‍ശക്തി. ക്യാബിനറ്റ് റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നിര്‍മല സീതാരാമന് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയാവും.
കേന്ദ്രമന്ത്രിസഭാ പുനസംഘടനയിലെ ഏറ്റവും നാടകീയ നീക്കമായി നിര്‍മല സീതാരമന്റെ പദവി. നേരത്തെ അരുണ്‍ ജയ്റ്റ്ലിക്കാണ് ചുമതലയെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ മന്ത്രിയുടെ പദവിയിലെത്തുന്ന ആദ്യവനിതയാണ് നിര്‍മ്മല സീതാരാമന്.
അഴിമതിരഹിത പ്രതിച്ഛായയാണ് രാജ്യത്തിന്റെ പ്രതിരോധ വകുപ്പിന്റെ തലപ്പത്തേക്ക് ഇവരെ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ധനമന്ത്രി അരുണ്‍ ജെയ്റ്റലിയുടേയും വിശ്വസ്തയായ നേതാവാണ് നിര്‍മ്മല സീതാരാമന്.
നിര്‍മ്മല സീതാരാമന് വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവിന് ലഭിക്കും. സുരേഷ് പ്രഭുവിന് പകരം പീയൂഷ് ഗോയല്‍ റെയില്‍വേ മന്ത്രിയാവും. സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സുരേഷ് പ്രഭു നേരത്തെ പ്രധാനമന്ത്രിയെ ആറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."