കണ്ണന്താനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു
തിരുവനന്തപുരം: നിയുക്ത കേന്ദ്ര ടൂറിസം സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി കണ്ണന്താനത്തിന് അഭിനന്ദനം അറിയിച്ചത്.
കണ്ണന്താനത്തിന് ഓണസമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്നിക്കാന്‍ അദ്ദേഹത്തിന് അത് ഊര്‍ജം പകരുമെന്ന് കരുതുന്നതായും മുഖ്യമന്ത്രി കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാര്‍ക്ക്, വിശിഷ്യ, ദീര്‍ഘകാല സുഹൃത്തു കൂടിയായ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസകള്‍.
ശ്രീ കണ്ണന്താനത്തിന് ഓണസമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്നിക്കാന്‍ അദ്ദേഹത്തിന് അത് ഊര്‍ജം പകരുമെന്നും കരുതുന്നു.
ദേശീയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ സജീവമായി ഇടപെടുമ്പോള്‍ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാന്‍ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു.
കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. ശ്രീ കണ്ണന്താനത്തിന് അതിലേക്ക് മികച്ച സംഭാവന നല്‍കാനാകും എന്ന് പ്രത്യാശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."