HOME
DETAILS
MAL
മന്ത്രിസഭ പുന:സംഘടന കഴിഞ്ഞതും മോദി ചൈനയ്ക്ക് പുറപ്പെട്ടു
backup
September 03 2017 | 10:09 AM
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭ പുന:സംഘടന കഴിഞ്ഞ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് പുറപ്പെട്ടു. നാളെ ഷിയാമെനില്‍ ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം യാത്ര തിരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അമിത് ഷായുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മോദി മന്ത്രിസഭ പുന:സംഘടനയ്ക്ക് അന്തിമ രൂപം നല്‍കിയത്.
ഇന്ന് രാവിലെ പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ക്ക് അഭിനന്ദനം അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം വിദേശ പര്യടനത്തിന് പുറപ്പെട്ടത്. ദോക്‌ലാം അതിര്‍ത്തിയിലെ ഇന്ത്യ-ചൈന തര്‍ക്കം പരിഹരിച്ചതിനു പിന്നാലെയാണ് മോദിയുടെ ചൈന സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."