HOME
DETAILS
MAL
ഹരിയാനയില്‍ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കുനേരെ ആക്രമണം
backup
September 03 2017 | 21:09 PM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയം പ്രാപിച്ച റോഹിംഗ്യന്‍ മുസ്ലിംകള്ക്ക് നേരെ ഗോരക്ഷയുടെ പേരില്‍ ആക്രമണം. ഹരിയാന മുജേരി ഗ്രാമത്തില്‍ താമസിക്കുന്ന റോഹിംഗ്യന്‍ കുടുംബങ്ങള്‍ക്കാണ് അക്രമണം ഏല്‍ക്കേണ്ടിവന്നത്.
ബലിപെരുന്നാളിന് പോത്തിനെ അറുക്കുന്നതിനെചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കലാശിച്ചത്. പെരുന്നാള്‍ ആഘോഷത്തിനായി നിര്‍ത്തിയിരുന്ന രണ്ട് പോത്തുകളെ അറുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ആളുകള്‍ എത്തുകയായിരുന്നെന്ന് അഭയാര്‍ഥികള്‍ പറയുന്നു.
രാവിലെ അഞ്ചോടെ സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം അഭയാര്‍ഥികളെ മര്‍ദിക്കുകയും പോത്തുകളെ അഴിച്ചുവിടുകയുമായിരുന്നു. സംഭവത്തില്‍ ബല്ലാബ്ഗര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."