മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികളെ അധിക ജോലിയെടുപ്പിക്കരുത്: മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പി.ജി വിദ്യാര്ഥികളെക്കൊണ്ട് അധികജോലിയെടുപ്പിക്കുന്നത് നിര്‍ത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ഇക്കാര്യത്തില്‍ സുപ്രിം കോടതി ഉത്തരവ് നിര്‍ബന്ധമായും പാലിക്കണമെന്നും കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പു സെക്രട്ടറിയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. കേസ് 28 ന് വീണ്ടും പരിഗണിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പി.ജി ഡോക്ടറെ 12 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യിക്കാവൂ എന്നാണ് സുപ്രിംകോടതി ഉത്തരവ്. രണ്ട് ജോലി സമയത്തിനിടയ്ക്ക് 12 മണിക്കൂറെങ്കിലും ഇടവേള വേണം. ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി പാടില്ലെന്നും ഒരു ദിവസമെങ്കിലും അവധി നല്‍കണമെന്നും അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആഴ്ചയില്‍ 100 മണിക്കൂറിലേറെ ജോലിചെയ്യേണ്ട സ്ഥിതിയാണെന്നും അവധി നല്‍കാറില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."