HOME
DETAILS

മ്യാന്മറില്‍ നടക്കുന്നത് തുല്യതയില്ലാത്ത പൈശാചികത

  
backup
September 03 2017 | 23:09 PM

%e0%b4%ae%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4

ലോകത്ത് ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ജനത റോഹിംഗ്യന്‍ മുസ്‌ലിംകളാണെന്ന് ഐക്യ രാഷ്ട്ര സഭ വിശേഷിപ്പിച്ചത് 2015 ലാണ്. ഇപ്പോഴും റോഹിംഗ്യന്‍ മുസ്‌ലിം കൂട്ടക്കുരുതിക്ക് യാതൊരു അറുതിയും ഉണ്ടായിട്ടില്ലെന്ന വാര്‍ത്തകളാണ് ദിനേനയെന്നോണം അവിടെ നിന്നും വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അത് രൂക്ഷമായിരിക്കുകയാണ്. ഓഗസ്റ്റ് 25ന് ശേഷം അവിടെ നടന്ന് കൊണ്ടിരിക്കുന്ന മുസ്്‌ലിം കൂട്ടക്കുരുതി വിവരണാതീതമാണ്. റോഹിംഗ്യന്‍ വിഘടനവാദികള്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് 12 പൊലിസുകാരെ വധിച്ചു എന്ന ആരോപണമാണ് ഇപ്പോഴത്തെ കൂട്ടക്കൊലക്ക് ഭരണകൂടം കാരണം കണ്ടെത്തിയിരിക്കുന്നത്.
നിരാലംബരായ ജനതയെ കൊന്നൊടുക്കി അവരുടെ കുടിലുകള്‍ അഗ്‌നിക്കിരയാക്കി കൊണ്ടിരിക്കുകയാണ് പട്ടാളവും ബുദ്ധ സന്യാസിമാരും. കൊടും ക്രൂരതക്കിരയായികൊണ്ടിരിക്കുന്ന ജനതയോട് സഹാനുഭൂതി പ്രകടിപ്പിക്കുവാന്‍ പോലും സമാധാനത്തിന്റെ വെള്ളരിപ്രാവെന്ന് വിശേഷിപ്പിക്കപ്പെട്ട സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവായ ആങ് സാങ്ങ്‌സൂക്കി ഇതുവരെ തയാറായിട്ടില്ല. അഭയമില്ലാതെ അലയുന്ന ഈ ജനതയോട് കരുണാര്‍ദ്രമായ ഒരു വാക്ക് പോലും അവര്‍ ഉച്ചരിച്ചിട്ടില്ല. 2015ല്‍ മ്യാന്‍മറില്‍ നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ഫലവും പുറത്ത് വരും മുന്‍പ് തന്നെ സുക്കിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി ) കേവല ഭൂരിപക്ഷം നേടിയപ്പോള്‍ റോഹിംഗ്യന്‍ മുസ്‌ലിംക ള്‍ അവരില്‍ വലിയ പ്രതീക്ഷകളായിരുന്നു വച്ചു പുലര്‍ത്തിയത്. 25 വര്‍ഷത്തിനു ശേഷം മ്യാന്‍മറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രവര്‍ത്തക ഭരണാധികാരിയായി വരുമ്പോള്‍ ദുരിതം പേറുന്ന ജനത അവരില്‍ വിശ്വാസമര്‍പ്പിക്കുക സ്വാഭാവികം.
മുലപ്പാലിന് വേണ്ടി വാവിട്ട് കരയുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് കഠാര കുത്തിയിറക്കുന്ന പട്ടാളത്തിന്റെ കാട്ടാളത്തം അവര്‍ നിശ്ശബ്ദം നോക്കി നില്‍ക്കുന്നു. അഹിംസ ഒരു മതമായി രൂപപ്പെടുത്തിയ ശ്രീബുദ്ധന്റെ അനുയായികളായ ബുദ്ധ സന്യാസിമാര്‍ ഈ കൂട്ടക്കൊലകളില്‍ പട്ടാളക്കാരെ അതിശയിപ്പിക്കും വിധം പങ്കാളികളാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 500 റിലധികം റോഹിംഗ്യന്‍ മുസ് ലിംകളാണ് അവര്‍ തിങ്ങിപ്പാര്‍ ക്കുന്ന രാ ഖിന ഗ്രാമത്തില്‍ ബുദ്ധസന്യാസിമാരുടെയും പട്ടാളത്തിന്റേയും കൂട്ടക്കുരുതിക്ക് ഇരയായത്.
അഭയം തേടി ഇതിനകം അര ലക്ഷത്തോളം അഭയാര്‍ഥികള്‍ ബംഗ്ലാദേശില്‍ എത്തിയിരിക്കുകയാണ്. നാഫ്‌ന നദി മുറിച്ച് കടക്കുന്നതിനിടെ കൈക്കുഞ്ഞുങ്ങളുമായി പല കുടുംബങ്ങളും മുങ്ങി മരിക്കുകയും ചെയ്തു. റോഹിംഗ്യന്‍ ജനതക്കെതിരെ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ട റസിന്റെ വാക്കുകള്‍ക്കും ഭരണകൂടം വില കല്‍പിച്ചിട്ടില്ല. ഓരോ ഡിസംബര്‍ പത്തും ലോകം അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് സൂക്കിയുടെ രാജ്യത്തിന് ബാധകമല്ലെന്നാണ് അവിടങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുള്ള കരുത്തില്ല യു.എന്‍.ഒ വിന്. വോട്ടവകാശമില്ലാതെ പൗരാവകാശമില്ലാതെ രാജ്യമില്ലാതെ അലയാന്‍ വിധിക്കപ്പെട്ട ഈ ജനതയുടെ ദുരിതങ്ങള്‍ക്ക് നേരെ എത്ര കാലം കണ്ണടയ്ക്കുവാന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് കഴിയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  13 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  13 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  13 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  13 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  13 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  13 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  13 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  13 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  13 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  13 days ago