HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
August 11 2016 | 20:08 PM
തൃപ്രയാര്‍: അന്യായമായ രജിസ്ട്രേഷന് വര്‍ദ്ധനവ് പിന്‍വലിക്കുക, ജനദ്രോഹ നയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാട്ടിക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃപ്രയാര്‍ സബ് രജിസ്റ്റര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന് ധര്‍ണ ഉദ്ഘടാനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ദിലീപ് കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിമാരായ വി.ആര് വിജയന്, അനില്‍ പുളിക്കന്‍, നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, ഇ.രമേശന്, വി.കെ സുശീലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."