മിണാലൂരില്‍ ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളി
വടക്കാഞ്ചേരി: സംസ്ഥാന പാതയില്‍ മിണാലൂര്‍ ഗ്രീന്‍പാര്‍ക്ക് റോഡിന് സമീപം സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലും, സംസ്ഥാന പാതയിലും കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ രാത്രിയിലാണ് സംഭവം.
നിരവധി ജനങ്ങള്‍ തിങ്ങി പാര്‍ക്കുകയും, ഒട്ടനവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥലത്ത് മാലിന്യം തള്ളിയതിനാല്‍ ജനജീവിതം ദുസഹമായി. രൂക്ഷമായ ദുര്‍ഗന്ധം മൂലം ജനങ്ങള്‍ക്ക് വീടുകളില്‍ കഴിയാനാകാത്ത അവസ്ഥയും ഉണ്ടായി.
ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും അവര്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലാത്ത നിലപാടാണ് കൈകൊണ്ടതെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍ പി.വി ജയന്തന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ടാങ്കറില്‍ വെള്ളം എത്തിച്ച് പരിസരം വൃത്തിയാക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജയപ്രീത മോഹന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."