'ഇത് അപകടമാണ്! അധികൃതര്‍ ഉണരണം'
ചേലേമ്പ്ര: പുല്ലിപ്പറമ്പ് എസ്.വി.എ.യു.പി സ്‌കൂളിന് തൊട്ടടുത്ത ട്രാന്‍സ്‌ഫോര്‍മര്‍ അപകട ഭീഷണിയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഫ്യൂസിടാതെ തുറന്നിട്ട രീതിയില്‍ കമ്പി ഘടിപ്പിച്ചിട്ടാണ് നിര്‍ത്തിയിരിക്കുന്നത്.
സ്‌കൂളിലേക്ക് കുട്ടികള്‍ യാത്ര ചെയ്യുന്ന റോഡരികിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണിയായി നിലകൊള്ളുന്നത്. അധികൃതരെ അറിയിച്ചാല്‍ വേണ്ട നടപടിയുണ്ടാവുന്നില്ലെന്നും തൊട്ടടുത്ത ബസ് സ്‌റ്റോപ്പിനടുത്ത് ചെറിയ വാഹനങ്ങള്‍ നിറുത്തിയിടാറുള്ളതിനാല്‍ ബസുകള്‍ക്ക് സ്റ്റോപ്പില്‍ നിറുത്താനാവാതെ ട്രാന്‍സ്‌ഫോര്‍മറിന്റെ അടുത്ത് നിറുത്തേണ്ട അവസ്ഥയും നിലവിലുണ്ട്.
ഡോര്‍ തുറന്ന് പുറത്തിറങ്ങുന്ന യാത്രക്കാര്‍ അബദ്ധവശാല്‍ ട്രാന്‍സ്‌ഫോര്‍മറില്‍ കൈവച്ചാല്‍ അപകടം സംഭവിക്കാം. ബസ് സ്‌റ്റോപ്പിനടുത്ത് നിറുത്തിയിടുന്ന ചെറു വാഹനങ്ങള്‍ മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് നാട്ടുകാര്‍ അഭ്യര്‍ഥിച്ചാലും സ്ഥിരസംവിധാനമില്ലാത്തതിനാല്‍ താത്കാലികം മാത്രമെ നടപടികള്‍ ഏല്‍ക്കുന്നുളളൂ എന്നതും ബസുകള്‍ ട്രാന്‍സ്‌ഫോര്‍മറിന് അടുത്ത് നിറുത്തേണ്ടി വരുകയാണ് അധിക ദിവസത്തിലും.
ഒരിക്കല്‍ കണ്ണിന് കാഴ്ചയില്ലാത്ത ഒരാള്‍ ബസിറങ്ങി വന്ന ഉടനെ ട്രാന്‍സ്‌ഫോര്‍മറില്‍ പിടിക്കാന്‍ പോകവെ നോക്കി നിന്നിരുന്ന നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം അപകടം ഒഴിവാകുകയായിരുന്നു.
കടലുണ്ടി സെക്ഷനിലെ മണ്ണൂര്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് ട്രാന്‍സ്‌ഫോര്‍മറിലെ കേടുപാടുകള്‍ നന്നാക്കിയെടുക്കാറ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."