HOME
DETAILS
MAL
വെളിയങ്കോട് ദേശീയപാത അപകടപാതയാകുന്നു: വാഹനാപകടത്തില്‍ മരണമടഞ്ഞ ഷാഫിക്ക് കണ്ണീരോടെ വിട നല്കി
backup
September 04 2017 | 02:09 AM
വെളിയങ്കോട്: സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപെട്ട വെളിയങ്കോട് പത്തുമുറി സ്വദേശി വൈദ്യരകത്ത് ശംസുദ്ദീന്റെ മകന് മുഹമ്മദ് ഷാഫി (17) ക്ക് നാട് കണ്ണീരോടെ വിട നല്കി. വെളിയങ്കോട് വെസ്റ്റ് മുഹിയുദ്ദീന് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കം നടന്നു.
അപകടത്തില്‍ പരുക്കേറ്റ ഷാഫിയുടെ സഹോദരന് കൂടിയായ ഷര്‍ഹാന്‍(20)നെ പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുന്നാള്‍ ദിനത്തില്‍ രാത്രി പന്ത്രണ്ടോടെ ദേശീയ പാതയില്‍ വെളിയംകോട് ബീവിപ്പടിയില്‍ വച്ചാണ് അപകടം.
രാത്രികാലങ്ങളില്‍ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങള്‍ അമിതവേഗതയിലാണ് പോകുന്നതെന്ന് നാട്ടുകാര്‍ പരാതിപെടുന്നു. പൊന്നാനി ബോയ്സ് എം.ഐ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. റംലയാണ് മാതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."