HOME
DETAILS
MAL
കാവ്യയുടെ സഹോദരനെ പൊലിസ് ചോദ്യം ചെയ്തു
backup
September 04 2017 | 05:09 AM
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ സഹോദരന് മിഥുനെ പൊലിസ് ചോദ്യം ചെയ്തു. മിഥുന്റെ വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് അന്വേഷണം സംഘം മൊഴിയെടുത്തത്.
സുനി തന്റെ കല്യാണത്തിന് വന്നിരുന്നതായും ഡ്രൈവറായാണ് എത്തിയതെന്നും പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. വിവാഹ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പൊലിസ്. നേരത്തെ സുനി തന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് നടി കാവ്യാ മാധവന് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."