HOME
DETAILS
MAL
ജി.എസ്.ടി രാജ്യത്തെ ഏറ്റവും വലിയ പരിഷ്കരണമെന്ന് മോദി
backup
September 04 2017 | 14:09 PM
ബെയ്ജിങ്: ലോകത്തെ ഉദാരമായ സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ബിസിനസ് കൗണ്‍സിലില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. രാജ്യം കണ്ട ഏറ്റവും വലിയ പരിഷ്കരണമാണ് ജി.എസ്.ടിയെന്ന് മോദി അവകാശപ്പെട്ടു.
ലോകത്തെ ഉദാരമായ സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ രാജ്യത്തിന്റെ മുഖച്ഛായ മാറ്റി. രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം ശക്തമാക്കാനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും വ്യവസായങ്ങള്‍ കൊണ്ടുവരാനും ബ്രിക്സ് കൗണ്‍സിലിന് കഴിയുമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."