നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി; ഒഴിവായത് വന്‍ദുരന്തം
നെടുമ്പാശ്ശേരി: ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനം തെന്നിമാറി. റണ്‍വേക്ക് സമീപത്തുള്ള ഓടയിലേക്കാണ് വിമാനം ഇറങ്ങിയത്. എന്നാല്‍, വിമാനത്തിന്റെ വേഗത 10 കി.മീറ്ററിലും താഴെയായതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. 102 യാത്രക്കാരുമായി അബുദാബിയില്‍ നിന്നും കൊച്ചിയില്‍ 2.30ഓടെയെത്തിയ എയര്‍ ഇന്ത്യയുടെ ഐ.എക്സ്-452 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനം ലാന്‍ഡ് ചെയ്ത ശേഷം ടാക്സിബേയില്‍ നിന്നും പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി ഓടയിലേക്ക് ഇറങ്ങിയത്. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണം. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുക്ഷിതരാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും സിയാല്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് എയര്‍ ഇന്ത്യയും അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഓടയിലെ ചളിയില്‍ വിമാനത്തിന്റെ ടയറുകള്‍ പതിഞ്ഞുകിടക്കുന്നതിനാല്‍ വിമാനം ഇതുവരെ നീക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."