HOME
DETAILS
MAL
വാക് തര്‍ക്കം: തൃത്താലയില്‍ പിതാവ് മകനെ വെട്ടിക്കൊന്നു
backup
September 05 2017 | 07:09 AM
കൂറ്റനാട്: കുടുംബ വഴക്കിനിടെ പിതാവ് മകനെ വെട്ടിക്കൊന്നു. തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ മുഹാരി (55)യാണ് മകന് റിയാസി (30)നെ വെട്ടിക്കൊന്നത്.
ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ഇരുവരും വഴക്കിട്ടുവെന്നും വഴക്കിനിടെ മുഹാരി റിയാസിനെ വെട്ടുകയായിരുന്നുവെന്നും പൊലിസ് അറിയിച്ചു. കാലിന് വെട്ടേറ്റ റിയാസ് ചോരവാര്‍ന്നാണ് മരിച്ചത്. മദ്യലഹരിയിലായതിനാല്‍ മുറിവിന്റെ ഗൗരവം ഇരുവര്‍ക്കും മനസിലായില്ല.
വഴക്ക് പതിവുള്ളതായതിനാല്‍ വീട്ടിലുള്ള മറ്റുള്ളവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നാണ് പൊലിസ് നല്കുന്ന സൂചന. നേരം പുലര്‍ന്നപ്പോള്‍ റിയാസിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു. റിയാസ് പാചക തൊഴിലാളിയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്. സംഭവത്തെത്തുടര്‍ന്ന് മുഹാരി ഒളിവിലാണ്. പട്ടാമ്പി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."