'ഗംഗയില്‍ നിന്ന് ഒരാള്‍ക്കും എന്നെ വേര്‍പ്പെടുത്താനാവില്ല'; വകുപ്പ് എടുത്തുമാറ്റിയതില്‍ പരസ്യപ്രതിഷേധവുമായി ഉമാ ഭാരതി
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്കു പിന്നാലെ ബി.ജെ.പിയില്‍ അതൃപ്തി പുകഞ്ഞു പുറത്തുവരുന്നു. ഗംഗാനദിയുടെ ചുമതലയില്‍ നിന്ന് നീക്കിയതിന്റെ അമര്‍ഷം പുറത്തറിയിച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രി ഉമാ ഭാരതി. നിതിന്‍ ഗഡ്കരിക്കാണ് ഈ വകുപ്പ് മാറ്റിനല്‍കിയത്.
''ഒരാള്‍ക്കും തന്നെ ഗംഗയില്‍ നിന്ന് മാറ്റിനിര്‍ത്താനാവില്ല, ഗംഗ ഇപ്പോഴും എന്നോടൊപ്പമാണ്... ഞാന്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് ഈ വകുപ്പ് നിതിന്‍ ഗഡ്കരിക്കു നല്‍കുക. കാരണം, ഗംഗാ പദ്ധതിയില്‍ ഞാന്‍ പ്രവര്‍ത്തിച്ചത് ഗഡ്കരിയോടൊപ്പം ചേര്‍ന്നാണ്''- ഉമാ ഭാരതി പറഞ്ഞു.
''കഴിഞ്ഞവര്‍ഷം ഞാനൊരു പദയാത്ര പ്രഖ്യാപിക്കുകയും ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത്ഷായെയും അറിയിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു ശേഷം യാത്ര തുടങ്ങാമെന്നാണ് ഷാ പറഞ്ഞത്. ഗംഗയെ ശുദ്ധീകരിക്കണമെന്ന ബോധവല്‍ക്കരണം നടത്താന്‍ ഞാന്‍ യാത്ര നടത്താന്‍ പോവുകയാണ്. സര്‍ക്കാരിനു മാത്രം ഗംഗയെ ശുദ്ധീകരിക്കാനാവില്ല. ജനങ്ങളുടെ കൂടി പിന്തുണ അതിന് ആവശ്യമാണ്''- അദ്ദേഹം പറഞ്ഞു.
മോദി പക്ഷമല്ലാത്ത ഉമാ ഭാരതിയില്‍ നിന്ന് ഗംഗാനദി വകുപ്പ് എടുത്തുമാറ്റി നിതിന്‍ ഗഡ്കരിക്കു നല്‍കിയിരുന്നു. ഇതില്‍ പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ് ഉമാ ഭാരതിയിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."